ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഈ വര്‍ഷത്തെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ആസ്റ്റര്‍ മിംസ് അര്‍ഹരായി. ആസ്റ്റര്‍ മിംസിന്റെ കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുള്‍പ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ചേംബര്‍ ഓഫ് കൊമഴ്‌സ് ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് ജൂറി പറഞ്ഞു. 300 കിടക്കകളില്‍ അധികമുള്ള ആശുപത്രികളുടെ ഗണത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ നിരയിലാണ് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്.
കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം രാജ്യത്ത് വിവിധങ്ങളായ സംഘടനകള്‍ നടത്തിയ ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ അവാര്‍ഡുകളിലും ആസ്റ്റര്‍ മിംസിന് മികച്ച പരിഗണന ലഭിച്ചു എന്നത് അഭിമാനകരമാണെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇത്തരം അവാര്‍ഡുകള്‍ ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ പ്രേരണയാകുന്നു എന്ന് നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.