അഞ്ഞൂറിലധികം പെൽഡ് ( PELD ), യു എഫ് ഇ ( UFE ) ചികിത്സാരീതികൾ പൂർത്തിയാക്കി ആസ്റ്റർ മിംസ് കോട്ടക്കൽ സംസ്ഥാനത്തെ പ്രമുഖ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മിംസ് കോട്ടക്കൽ, 500-ലധികം പെർക്ക്യൂട്ടേനിയസ് എൻഡോസ്കോപ്പിക് ലമ്പാർ ഡിസ്‌കെറ്റമി (പെൽഡ്) പ്രൊസീജ്യറുകളും , കൂടാതെ 500-ലധികം യൂട്രൈൻ ഫൈബ്രോയ്ഡ് എംബൊലൈസേഷന് (യുഎഫ്ഇ) പ്രൊസീജ്യറുകളും പൂർത്തിയാക്കി ഒരു സുപ്രധാന നാഴികക്കല്ല് കടന്നിരിക്കുന്നു. കഴിഞ്ഞ വർഷങ്ങൾക്കുള്ളിലാണ് ആശുപത്രി ക്ലിനിക്കൽ രംഗത്തെ ഈ അസാധാരണ നേട്ടം കൈവരിച്ചത്.
കടുത്ത നടുവേദനയുള്ള രോഗികളിലും , ഫൈബ്രോയിഡ് രോഗികളിലുമാണ് ഈ പ്രൊസീജ്യറുകൾ വിജയകരമായി ചെയ്ത് നേട്ടം കൈവരിച്ചത്ലമ്പാർ ഡിസ്ക് തള്ളുന്നത് മൂലമോ ,ഡിസ്ക്ക് തേയ്മാനം മൂലമോ നടുഭാഗത്തു നിന്നാരംഭിച്ചു കാലിലേക്ക് പടരുന്ന വേദന ,മരുന്നു കൊണ്ടും വ്യായാമം കൊണ്ടും സുഖപ്പെടുന്നില്ലെങ്കിൽ ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളിൽ സാധാരണഗതിയിൽ നിർദേശിക്കപ്പെടാറുള്ളത് . ഓപ്പൺ ഡിസ്‌കെറ്റമി എന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് പകരം ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചത്തിൻ്റെ ഫലമായി വേറെ നട്ടെല്ലിൻ്റെ ഭാഗത്ത് ഡിസ്ക് ഫ്രാക്മെൻറ് തള്ളുന്നത് എൻഡോസ്കോപ്പിയിലൂടെ കണ്ടുപിടിച്ചു, ഒഴിവാക്കുന്ന അതിനൂതന ചികിത്സാരീതിയാണ് പെർക്ക്യൂട്ടേനിയസ് എൻഡോസ്കോപ്പിക് ലമ്പാർ ഡിസ്‌കെറ്റമി.ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, ജനറൽ അനസ്തേഷ്യ ആവശ്യമില്ല, വളരെ കുറഞ്ഞ ആശുപത്രിവാസം എന്നിവ ഈ പ്രൊസീജ്യറിൻ്റെ പ്രത്യേകതകളാണ്. Senior consultant ഓർത്തോപീഡിക് സർജൻ ഡോ .ഫൈസൽ എം ഇക്ബാൽ, Senior consultant ന്യൂറോസർജൻ ഡോ.ഷാജി കെ ആർ എന്നിവരാണ് ഈ പ്രൊസീജ്യറിനു നേതൃത്വം നൽകുന്നത്.
കയ്യിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയാണ് യൂട്രൈൻ ഫൈബ്രോയ്ഡ് എംബൊലൈസേഷനിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയമുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും രോഗ ശമനം ലഭിക്കുകയും ചെയ്യുന്നു.
ഓപ്പറേഷൻ മൂലം ഉണ്ടാകുന്ന മുറിവുകൾ ഉണ്ടാവില്ല, കുറഞ്ഞ ആശുപത്രിവാസം, കുറഞ്ഞ വിശ്രമ കാലയളവ്, താരതമ്യേന കുറഞ്ഞ വേദന എന്നിവയാണ് സവിശേഷതകൾ. ഗർഭപാത്രം എടുത്തു മാറ്റേണ്ടതില്ല എന്നതും ഈ ചികിത്സാരീതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ആസ്റ്റർ മിംസ് കോട്ടക്കൽ കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ തഹസിൻ നെടുവഞ്ചേരി യുടെ നേതൃത്വത്തിൽ ആണ് ഈ ചികിത്സ നടന്നുവരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യക്കകത്തും, പുറത്തു നിന്നുമായി ആയിരത്തിലധികം പ്രൊസീജ്യറുകളാണ് വിജയകരമായി പൂർത്തീകരിച്ചത്.