കാസറകോട്: ആരോഗ്യ രംഗത്ത് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കാസർകോട് നിവാസികളുടെ ആരോഗ്യ രക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി കാസറകോടിലുള്ള സ്വകാര്യ ചെറുകിട പെരിഫറൽ ആശുപത്രികളിൽ ഇഡി സംവിധാനവും ടെലി ഐസിയു സംവിധാനവും ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ആസ്റ്റർ മാനേജ്മെന്റ്. അതോടൊപ്പം സർക്കാരുമായ് സഹകരിച്ച് 24 മണിക്കൂറും സി എസ് ആർ ആക്ടിവിറ്റിയായ് ടെലി ഐസിയു നടപ്പിലാക്കാനും തീരുമാനിച്ചിരിക്കുന്നു.
ആസ്റ്റർ മിംസ് കോഴിക്കോടിന്റെയും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും ലിവർ സർജറി വിഭാഗവും, സ്‌പൈൻ സർജറി വിഭാഗവും, പീഡിയാട്രിക്ക് നെഫ്രോളജി,പീഡിയാട്രിക്ക് ന്യൂറോളജി പോലുള്ള സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളുടെ ഒപിഡി കാസർക്കോട്ടേ മറ്റു ആശുപത്രികളുടെ സഹകരണത്തോടെ തുടങ്ങുവാൻ തീരുമാനിച്ചിരിക്കുന്നു.
അതോടൊപ്പം തന്നെ ഒരു ഓങ്കോളജി യൂണിറ്റ് കൂടി കാസറകോട് ആരംഭിക്കുന്നതാണ്. കീമോ തെറാപ്പി പോലുള്ള ചികിത്സാ സൗകര്യങ്ങളും ഓങ്കോളജി ഡോക്ട്ടർമാരു കാസറകോട് വിസിറ്റ് ചെയ്ത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനുള്ള തീരുമാനത്തിലുമാണ് ആസ്റ്റർ മാനേജ്മെന്റ്.
കോവിഡിന് സേശം കാസറകോടെ ആരോഗ്യ രംഗത്തെ ചിത്സാ പരിമിതികൾ കേരളം ഏറെ ചർച്ച ചെയ്തതാണ് ഇതിന്റെയൊക്കെ ഫലമായാണ് ഇത് പോലുള്ള അത്യധുനിക സൗകര്യത്തോട് കൂടിയുള്ള ചിത്സ സൗകര്യം കാസറകോ ടീനും ലഭിക്കാൻ പോകുന്നത്. ഇന്ന് കേരളത്തിൽ മാനുഷിക പരിഗണനയോടുകൂടി ചെറിയ ചിലവിൽ സാധാരണക്കാരനും അത്യധുനിക സൗകര്യങ്ങളോട് കൂടിയുള്ള നൂതന ചികിത്സകൾ ഒരുക്കുന്നതിൽ ഏറെ മുമ്പന്തിയിലുള്ള ആസ്റ്റർ മിംസ് തന്നെയാണ് കാസറകോടിന്റെ മണ്ണിൽ സാന്നിധ്യം അറിയിക്കാൻ പോകുന്നത് എന്നത് കാസറകോട് നിവാസികൾക്ക് ഏറെ ആശ്വാസവും സന്തോഷവും നല്കുന്നത് തന്നെയായിരിക്കും.