ദുബായ് ഇന്‍ഷുറന്‍സും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ചേര്‍ന്ന് യുഎഇയിലെ വയോജനങ്ങളായ താമസക്കാരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ ക്കായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വൈബ്രന്‍സ് സീനിയര്‍’ പുറത്തിറക്കി. ആസ്റ്ററിന്റെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ, പ്രതിരോധ ആരോഗ്യ പരിചരണം മുതല്‍, നൂതന ചികിത്സ വരെയുള്ള സമഗ്രമായ മെഡിക്കല്‍ സേവനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി.വയോജന പരിപാലനത്തിനുള്ള സമഗ്ര സമീപനം
അരോഗ്യ പരിചരണ സംവിധാനങ്ങള്‍ ലഭ്യമാകുന്നതില്‍ മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീനിയര്‍ പാരന്റ് പ്ലാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാവിധ ആരോഗ്യ പരിചരണങ്ങളും ഉള്‍പ്പെുന്ന സമഗ്രമായ പാക്കേജാണ് ഈ ഇന്‍ഷൂറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.മാരക രോഗങ്ങള്‍ക്കും, സന്ധിവാതത്തിനുമുളള പരിചരണം: മുതിര്‍ന്നവര്‍ക്ക് അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്ര സേവനങ്ങളോടെ, ആസ്റ്ററിന്റെ പരിശീലനം ലഭിച്ച സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുളള മികച്ച പരിചരണം ഉറപ്പാക്കുന്നു.
ദീര്‍ഘകാല ആരോഗ്യവും, ശമനവും ഉറപ്പാക്കുന്നതിനും വിട്ടുമാറാത്ത രോഗാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിനും ഈ പ്ലാന്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
സമഗ്രമായ കവറേജ്: രോഗ പ്രതിരോധ പരിശോധനകള്‍ മുതല്‍, അത്യാധുനിക ത്രിതീയ പരിചരണം വരെ പ്ലാനില്‍ ഉള്‍പ്പെടുന്നു. പ്രായമായ രക്ഷിതാവിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നിര്‍ണായകമായ നിരവധി സേവനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.ദുബായ് ഇന്‍ഷുറന്‍സും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുമ്പോള്‍, ട്രൂഡോക്ക് ടെലിഹെല്‍ത്ത് പങ്കാളിയായി പ്രവര്‍ത്തിക്കും. തടസ്സമില്ലാത്തതും വിദൂരത്തുനിന്നുപോലും ലഭ്യമായതുമായ ആസ്റ്ററിന്റെ വിശാലമായ ആരോഗ്യ പരിരക്ഷാ ശൃംഖലയിലേക്ക് ഇതിലൂടെ പ്രവേശനം സാധ്യമാക്കുന്നു.
തുടര്‍ച്ചയായ നിരീക്ഷണവും വിട്ടുമാറാത്ത രോഗങ്ങളുടെ പരിചരണവും: ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, വിട്ടുമാറാത്ത രോഗാവസ്ഥകളുള്ള ഉള്‍പ്രദേശങ്ങളില്‍ കഴിയുന്ന വയോജനങ്ങളെ പോലും നിരീക്ഷിക്കാനും, വ്യക്തിഗതമായ മെഡിക്കല്‍ സേവനങ്ങള്‍ അവര്‍ക്കനുയോജ്യമായ നിലയില്‍ ലഭ്യമാക്കാനും സീനിയര്‍ പാരന്റ് പ്ലാന്‍ സഹായിക്കുന്നു.
മുതിര്‍ന്ന തമസക്കാര്‍ക്ക് ആപ്പ് വഴിയോ ഫോണിലൂടെയോ ലഭ്യമാക്കുന്ന പിന്തുണയോടെ എല്ലാ സമയത്തും ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ സേവനം ഉറപ്പുവരുത്തുന്നു.