“പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്” നമ്മൾ നടന്നുനീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമൊഴി…. യൗവനത്തിലേക്കുള്ള നമ്മുടെ പാതയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രതിരോധം എന്നത്… രോഗങ്ങളെ പ്രതിരോധിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ…
രോഗങ്ങൾ പലതരമാണ് ചിലത് നമ്മുടെ പൂർവികർ സമ്മാനിച്ച് പാരമ്പര്യമായി ലഭിക്കുന്നത്,ചിലത് നമ്മുടെ ജീവിതരീതികളിൽ നിന്ന് നാം ക്ഷണിച്ച് വരുത്തുന്നത്, എന്നാൽ ചിലതാവട്ടെ പകർച്ചവ്യാധികളായി പകർന്ന് കിട്ടുന്നത്.. ഏതായാലും എല്ലാത്തിനേയും “ഒരു മുഴം മുൻപേ” എന്ന് പറയുന്നപോലെ ഒരു പ്രതിരോധം ശരീരത്തിന് ഉണ്ടാക്കിയെടുക്കാം…
പകർച്ചവ്യാധിയുടെ കാലത്തിൽ കൂടിയാണല്ലോ നമ്മുടെ ഇപ്പോഴത്തെ യാത്ര, അത് കൊണ്ട് അതിനെതിരെ എങ്ങനെ ഒരു പ്രതിരോധം തീർക്കാമെന്ന് ഒന്ന് നോക്കിയാലോ….
*പിരിമുറുക്കം കുറയ്ക്കൂ..പ്രതിരോധം കൂട്ടൂ… എല്ലാവരിലും നാവിൽ മുഴങ്ങുന്ന ഒരേഒരു വാക്യം “സ്ട്രെസ്” അഥവാ പിരിമുറുക്കം… ആവശ്യമില്ലാത്ത ഒരു ആധി.. അത് രോഗങ്ങളില്ലാത്ത ഒരാളെ രോഗിയാക്കി മാറ്റിയേക്കാം.. രോഗമുള്ളവരെ അത് വളരെയധികം സങ്കീർണതകളിലേക്ക് എത്തിച്ചേക്കാം… തന്റെ ആത്മവിശ്വാസവും കൃത്യമായ ചികിത്സയും കൊണ്ട് ഏത് രോഗങ്ങളേയും തോൽപ്പിക്കാൻ നമ്മുക്ക് സാധിക്കുന്നതാണ്..നമ്മളിൽ പലരും അത് തെളിയിച്ചതുമാണ്..
“ഉറക്കവും,വിശ്രമവും…. നമ്മുടെ ഉള്ളിലെ കുഞ്ഞു കോശങ്ങൾ നമ്മുടെ ആരോഗ്യത്തിനായ് വളരെയധികം പ്രവർത്തനങ്ങളിലാണ്..സുഖമമായ ഉറക്കം അതിന്റെ സുഖമമായ പ്രവർത്തനത്തേയും ത്വരിതപ്പെടുത്തുന്നു… ഏത് ജോലിയിലാണെങ്കിലും അൽപനേരം ശരീരത്തിനും മനസ്സിനും വിശ്രമം നൽകാം.. അത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നതാണ്..
*മിതമായ വ്യായാമം.. ലഘുവായ നടത്തം മുതൽ വ്യായാമമുറകൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു…എന്നാൽ അമിമായാൽ അതും വിഷം തന്നെയാണ്.. അതികഠിനമായ വ്യായാമം പ്രതിരോധശേഷി കുറച്ച് രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നു…
*ആരോഗ്യകരമായ ഭക്ഷണരീതി… രോഗങ്ങൾ പിടിപെടുന്നതിനും രോഗപ്രതിരോധത്തിനും ഒരുപോലെ പങ്കുണ്ട് നമ്മുടെ ആഹാരരീതിക്ക്.. വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയതായിരിക്കണം നമ്മുടെ ഭക്ഷണം…രുചിയെക്കാൾ ഗുണത്തിനു പ്രാധാന്യം നൽകിയാൽ ആഹാരം ഒരു പ്രതിരോധവസ്തുവായി മാറുന്നതാണ്…
*വൃത്തി എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കാണുക.. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രതിരോധത്തിന്റെ പര്യായപദം എന്ന് തന്നെ പറയാം. ആർക്കും നിസാരമായി ചെയ്യാവുന്ന കാര്യമാണ് ഇടക്കിടക്കുള്ള കൈകഴുകൽ.. രോഗങ്ങൾ അകറ്റി നിർത്താനുള്ള എളുപ്പമാർഗവും അത് തന്നെയാണ്..
*ഏറ്റവും പ്രധാനപ്പെട്ട പ്രധിരോധ മാർഗമാണ് വാക്സിൻ… കോവിഡ്19 നുള്ള വാക്സിൻ ഇത് വരെ കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് നമ്മുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ… വാക്സിൻ നിർമ്മാണത്തിൽ വിജയസാധ്യത കണ്ടെത്തിയതായി തന്നെയാണ് പല റിപ്പോർട്ടുകളും…
എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ഫലപ്രദമായി കണ്ടെത്താൻ സാധിക്കട്ടെയെന്ന് നമ്മുക്ക് പ്രത്യാശയോടെ പ്രാർത്ഥിക്കാം…
അത് വരെയെങ്കിലും നമ്മുക്ക് കഴിയും വിധമൊക്കെ ചെറുത്ത് നിൽക്കാം.