ദുബായ് : ദുബായ് സമ്മർ സർപ്രൈസ് ഫെസ്റ്റിവലിന്റെ ഭാഗമായി മികച്ച ഹ്രസ്വ വീഡിയോക്കായി മത്സരം ഒരുക്കിയിരിക്കുന്നു. യു.എ.ഇ.യിലെ കടുത്ത വേനൽക്കാലത്തെ പ്രതിപാദിക്കുന്ന 30സെക്കൻഡ് മുതൽ ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോകൾക്കാണ് മുൻഗണന.
100,000ദിർഹം ആണ് വിജയിയെ കാത്തിരിക്കുന്നത്.
പകർത്തിയ എച്ച്ഡി വീഡിയോ ഇൻസ്റ്റാഗ്രാമിൽ @dsssocial #DubaiSummerStory എന്ന് ടാഗ് ചെയ്ത് അപ്ലോട് ചെയ്യാവുന്നതാണ്. ഫുഡ്, ഹോട്ടൽ, ഷോപ്പിംഗ്, ഫാമിലിഫൺ, സിറ്റിസൈഡ് ആകർഷകങ്ങൾ തുടങ്ങിയവയിൽ നിന്നും ഏതെങ്കിലും മൂന്നെണ്ണം ഉൾപ്പെടുത്തിയിരിക്കണം.
ഈ വർഷം സെപ്തംബർ 4 വരെ നടക്കുന്ന ഡിഎസ്എസിന്റെ ഭാഗമായാണ് ആഗസ്ത് 24 വരെ മത്സരാർത്ഥികൾക്ക് അവസരമൊരുക്കിയിരിക്കുന്നത്.
ദുബായ് സമ്മർ സ്റ്റോറി എന്ന തീമിൽ നടത്തുന്ന ഈ മത്സരത്തിൽ യു.എ.ഇ.യുടെ സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടുന്ന ഒന്നും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമാണ്.