ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ലോകമെമ്പാടുമുള്ള സാധാരണ മലയാളികൾക്ക് arabzone.ae
Technology യുടെ സഹായത്തോടെ കോ ഓണർഷിപ്പ് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് സ്വന്തമാക്കാൻ അവസരമൊരുക്കുന്നു.ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതി തയ്യാറായതായി അറബ്സോൺ പ്രോപ്പർട്ടീസ് ഡയറക്ടർ കസീർ കോട്ടിക്കൊള്ളൻ പറഞ്ഞു. കുതിച്ചുയരുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ലോകത്തെങ്ങുമുള്ള സാധാരണ മലയാളികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. പരമാവധി 8 പേർക്ക് ഒന്നിച്ചുകൊണ്ട് ഒരു പ്രോപ്പർട്ടി വാങ്ങാനാവുന്ന പദ്ധതി പ്രകാരം ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മുടക്കണം.5000 ദിർഹം മുടക്കി റജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ കാര്യങ്ങളും ലഭ്യമാകും. ഇതിലൂടെ വാങ്ങുന്ന യൂണിറ്റിന്‍റെ നിയമപരമായ പൂർണ ഉടമ ഇതിൽ മുതൽ മുടക്കുന്ന ആളുകളായിരിക്കും. ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനവും കൂടാതെ പ്രോപ്പർട്ടി ലാഭകരമാകുന്ന സമയത്ത് അത് വിൽപന നടത്തി ലാഭം വീതിച്ചു കൊടുക്കുവാനും സാധിക്കും.ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഇതിൽ അംഗമാവാം.പണം മുടക്കുന്നവർക്ക് അതിന്റെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കുന്നു, എല്ലാ കാര്യങ്ങളും ദുബായ് ഗവർമെന്റ് അംഗീകരിച്ച നിയമ വ്യവസ്ഥിയിക്കൂടെ ആയിരിക്കും പ്രവർത്തിക്കുക .സാങ്കേതിക സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകുന്ന അൽ വഫ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ സി. മുനീർ പറഞ്ഞു. പണം മുടക്കുന്നവർക്ക് അതിന്‍റെ പൂർണ ഔദ്യോഗിക രേഖകൾ ലഭിക്കും.എല്ലാ കാര്യങ്ങളും ദുബായ് ഗവൺമെന്റ് അംഗീകരിച്ച നിയമ വ്യവസ്ഥയിലൂടെയായിരിക്കും പ്രവർത്തിക്കുക. റജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെയുള്ള പാർട്ണർമാരുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭ്യമാക്കും. അറബ് സോൺ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ റഊഫ്, അൽ വഫാ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ആദിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. വിവരങ്ങൾക്ക്: 0524922844/ 0543073325. www.arabzone.ae