യുഎഇ : നേരത്തെ ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ മുഖ്യ ആകർഷണമായ ഹട്ടാ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ഇതുവഴി ഹട്ടായെ ബിസിനസ്, ടൂറിസം, എന്നിവക്കായ് പ്രാദേശിക അന്തർദേശിയ ലക്ഷ്യ സ്ഥാനമാക്കി മാറ്റുന്നതാണ് പദ്ധതി.
ഹട്ടായിലേക്ക് ലോക ശ്രദ്ധ ആകർഷിക്കുക വഴി സ്ഥിരം താമസക്കാരുടെ ക്ഷേമകാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിനോദ മേഖലകൾ വിപുലീകരിക്കുകയും അതുവഴി രാജ്യത്തെ ലോകത്തിലെ തന്നെ മികച്ച നഗരമാക്കി മാറ്റാനാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഹട്ടായിലെ നിവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള പൊതു സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് സൈക്കിളുകളും സ്കൂട്ടറുകളും കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിൽ നേരിട്ടുള്ള ദുബായ്-ഹട്ടാ ബസ് സർവീസ് ഉൾപ്പെടെയുള്ള സുസ്ഥിര ഗതാഗത സംവിധാനം വികസിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതി രണ്ടു പതിറ്റ്ണ്ടിനുള്ളിൽ പൂർത്തീകരിക്കാനാവും എന്ന പ്രതീക്ഷയിലാണ്.