ഷാർജ : ഷാർജയിലെ അൽ ബുത്തെന പ്രദേശത്തെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടൽ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാൻ കുടുംബത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഷാർജ സിവിൽ ഡിഫെൻസ് അധികൃതർ അറിയിച്ചു.
ഷാർജ സിവിൽ ഡിഫൻസ് അധികൃതർ സംഭവസ്ഥലതെത്തി കുടുംബത്തെ രക്ഷപെടുത്തി. തുടർന്ന് ശ്വാസ കോശ സമ്പന്നമായ പ്രശ്നങ്ങളെ തുടർന്ന് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.