ദുബായ് : വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർക്ക് പിഴ കൂടതെ നാട്ടിൽ പോവാനുള്ള സമയപരിധി ഈ ചൊവ്വാഴ്ച അവസാനിക്കും. മാര്ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർകാണ് ഈ അവസരം. ലക്ഷകണക്കിന് രൂപ പിഴ കൊടുകനുള്ളവർക്ക് പിഴ കൂടാത്തെ നാട്ടിൽ പോവാൻ ഇതിലൂടെ സാധിക്കും. നവംബർ 17 ന് ശേഷം പിഴ നൽകേണ്ടി വരും.
കോവിഡിനെ തുടന്നാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ഓഗസ്റ്റ് 17 വരെയായിരുന്നു ഈ ആനുകൂല്യം പിന്നീട് അത് നീട്ടി നവംബർ 17വരെയാക്കി.
കോവിഡ് പ്രധിസന്ധിയെ തുടന്ന് ജോലിയും മറ്റും നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്. ഇങ്ങനെ നാട്ടിൽ പോകുന്നവർക്ക് പിന്നീട് ദുബായിൽ തിരികെ വരുന്നതിന് നിയമ തടസ്സംങ്ങൾ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ചയ്ക്ക് ശേഷം ആദ്യദിനം ഇന്ത്യകർക്ക് 200 ദിര്ഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിർഹം വീതവുമാണ് പിഴ ചുമത്തുന്നത്. ഈ അവസരം എല്ലാവരും പ്രയോജപ്പെടുത്തണമെന്നു ഇന്ത്യൻ കോണ്സുലേറ്റ് ആവശ്യപ്പെട്ടു.