ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അഭിന്ദനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ.
അഭിന്ദന സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു “അമേരികക്കാർ മുമ്പൊരിക്കലും കാണാത്ത വിധം ഓരോ വോട്ട് എണ്ണുമ്പോഴും പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസും ചരിത്രപരവും നിർണ്ണയകവുമായ വിജയം നേടികൊണ്ടേയിരുന്നു.
ബൈഡനെ ഞങ്ങളുടെ പ്രസിഡന്റായി ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവന്മാരാണ്. ജനുവരിയിൽ വൈറ്റ്ഹൗസിലെത്തുമ്പോൾ മുൻ പ്രസിഡന്റുമാർക്ക് ലഭിക്കാത്ത അസാധാരണ വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടേണ്ടി വരും. രൂക്ഷമായ പകർച്ചവ്യാധികളും സാമ്പത്തിക പ്രധിസന്ധികളും നീതിന്യായ വ്യവസ്ഥയും കാലാവസ്ഥാ പ്രശ്നങ്ങളും അദ്ദേഹം അഭിമുഖികരിക്കേണ്ടതുണ്ട്.
വോട്ട് ചെയ്തവരും ചെയതാവരുമായ എല്ലാ അമേരിക്കൻ പൗരന്മാരുടെയും താൽപര്യങ്ങൾക്ക് അനുസൃതമായി അദ്ദേഹം രാജ്യത്തെ ഭരിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ തന്നെ ഓരോ അമേരിക്ക കാരനോടും അദ്ദേഹതിന് ഒരു അവസരം നൽകാനും പിന്തുണ നൽകാനും ഞാൻ ആവശ്യപെടുന്നു.
ബൈഡന്റെ വിജയത്തിനായി പ്രവർത്തിച്ച വോട്ടുചെയ്ത ഓരോരുത്തർക്കും അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു നിങ്ങളുടെ ശ്രമങ്ങൾ ഒരു മാറ്റം ഉണ്ടാക്കി. ഈ നിമിഷങ്ങൾ ആസ്വദികാനും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ജനാധിപത്യം നിലനിൽക്കാനും നമ്മുടെ പുരന്മാരുടെ പ്രേശ്നങ്ങൾ പരിഹരിക്കാൻ നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അത് കേവലം തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമല്ല എല്ലാഴുപ്പോഴും രാജ്യത്തിന് അത് ആവശ്യമാണ്. ഞങ്ങളുടെ പുതിയ പ്രസിഡന്റിനെയും പ്രഥമ വനിതയെയും ഞാനും മിഷേലും അഭിനന്ദിക്കുന്നു” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.