ഷാർജ: ഷാർജ ജ്വാല കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജ്വാലാ രക്ഷാധികാരിയായ ശ്രി.അംബികാസുതൻ മാങ്ങാടിന് ഷാർജ റൂബി ഹോട്ടൽ പാർട്ടി ഹാളിൽ വെച്ച് സ്വീകരണം നൽകി.
“മാഷ് കുട്ടികളടൊപ്പം” എന്ന പരിപാടിയും സംഘടിപ്പിച്ചു. സാഹിത്യ രംഗത്ത് 50 വർഷം തികയുന്ന. അംബികാസുതൻ മാഷ് ബാല ജ്വാല കുട്ടികളോടും,രക്ഷിതാക്കളോടും സംവദിച്ച ചടങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രസിഡണ്ട് മാധവൻ അണിഞ്ഞ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജിവ് സ്വാഗതവും, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം ശ്രീ. കെ.ടി. നായർ ആശംസയും അറിയിച്ചു ചടങ്ങിൽ പങ്കെടുത്ത ഭാരവാഹികൾക്കും, ജ്വാലാ കുടുംബാംഗങ്ങൾക്കും പ്രോഗ്രാം കൺവിനർ അനൂപ് മേലത്ത് നന്ദിപറഞ്ഞു.