ദുബൈ: ദുബൈ സിവിൽ ഡിഫൻസ് മുൻ മേധാവി അലി അൽ സയ്യിദ് ഇബ്രാഹിം അൽ സഅദയുടെ നിര്യാണത്തിൽ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചന സന്ദേശം പങ്കുവെച്ചു.
”തന്റെ ഔദ്യോഗിക കാലയളവിൽ സിവിൽ ഡിഫൻസ് സംവിധാനം വികസിപ്പിക്കുന്നതിൽ അദ്ദേഹം ഗണ്യമായ ശ്രമങ്ങൾ നടത്തി. ജനങ്ങളെ സേവിക്കുന്നതിൽ സംഭാവന നൽകിയ സമർപ്പിത വ്യക്തികളോട് ദുബൈ എപ്പോഴും വിശ്വസ്തത പുലർത്തും” -ശൈഖ് ഹംദാൻ പ്രസ്താവിച്ചു.അൽ സഅദയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രവും ശൈഖ് ഹംദാൻ എക്‌സിലെ പോസ്റ്റിൽ പങ്കിട്ടു.
അൽ സഅദയുടെ മയ്യിത്ത് നിസ്കാരം അൽ ശുഹദാ പള്ളിയിൽ നടന്നു.