അബുദാബി: അബുദാബി അൽ സംഹയിൽ സ്വദേശികൾക്കായുള്ള ഭവന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. 250 വില്ലകൾ ഉൾക്കൊള്ളുന്നതാണിത്. 5,20,000 ചതുരശ്ര മീറ്ററിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതി 674 ദശലക്ഷം ദിർഹം മുതൽമുടക്കിലാണ് പൂർത്തിയാക്കിയത്.
യു.എ.ഇ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ ബിൻ സായിദ് അൽ നഹ്യാനും അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗം ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. പള്ളി, കളിസ്ഥലങ്ങൾ എന്നിവയും ഇതിനോട് ചേർന്ന് പണി കഴിപ്പിച്ചിട്ടുണ്ട്.