സ്വപ്നം കാണുക, ആസ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക,ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക.” ഈ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ പ്രയോഗികമാക്കി തന്റെ രാജ്യത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ് 23വയസ്സ് മാത്രം പ്രായമുളള മുംബൈ മലയാളി കൂടിയായ ഐശ്വര്യ ശ്രീധർ.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ “ഫോട്ടോ ഗ്രാഫർ ഓഫ് ദി ഇയർ”എന്ന പ്രശസ്ത പദവി ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്വന്തമാക്കി.80ഓളം രാജ്യങ്ങളിൽ നിന്നുമായ് 50,000ആളുകളുടെ സ്വപ്നങ്ങളെ പിന്തള്ളിയാണ് തന്റെ സ്വപ്നം പ്രാവർത്തികമാക്കി യിരിക്കുന്നത്.
ലോകോത്തരമികവിലുളള പദവി ഈ ചെറുപ്രായത്തിൽ ഇത്രയധികം പ്രഗത്ഭരായ മത്സരാർത്ഥികൾക്കിടയിലും നേടുക എന്നത് ചില്ലറ കാര്യമല്ല എന്ന് പറയേണ്ടതില്ലല്ലോ…
“ലൈറ്റ്സ് ഓഫ് പാഷൻ”എന്ന് നാമകരണം ചെയ്ത് ,തന്റെ പ്രിയപ്പെട്ട canon’s premium PSLRs-EOS-DXMarkII എന്ന ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണ് ഐശ്വര്യയ്ക്ക് ഐശ്വര്യവുമായ് വന്നത്.56ആം വൈൽഡ്ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്, മുതിർന്നവർക്കായുളള കാറ്റഗറിയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ നേടുന്ന ആളായി ഐശ്വര്യ മാറിയത്.
പാലക്കാട് ജില്ലയിലെ കൽപ്പാത്തി സ്വദേശികളായ പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രംഗനാഥിന്റേയും റാണിശ്രീധറിന്റേയും മകളായ ഐശ്വര്യ തന്റെ കുട്ടി കാലം മുതൽ കയറാൻ തുടങ്ങിയതാണ് ഈ സ്വപ്നത്തിലേക്കുളള പടികൾ.കുടുംബത്തോടൊപ്പം മുംബൈയിൽ ചേക്കേറിയ ഇവർ അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തിയാൽ പെരിയാർ, സൈലന്റ് വാലി എന്നിവിടങ്ങളിലൊക്കെ പ്രകൃതി ഭംഗി ആസ്വദിക്കുമായിരുന്നു. അവിടം മുതൽ തുടങ്ങിയതാണ് പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുളള ഇഷ്ടം.
തനിക്ക് 12വയസ്സ് മാത്രം പ്രായമുളളപ്പോളാണ് അവൾ ആദ്യമായി അച്ഛന്റെ ക്യാമറകണ്ണുകളിലൂടെ ആ ലോകം വീക്ഷിക്കാൻ തുടങ്ങിയത്.പിന്നിടങ്ങോട്ട് താൻ പകർത്തുന്ന ഓരോ ചിത്രത്തിന്റേയും താഴെ അതിനെ കുറിച്ചുളള വീക്ഷണങ്ങളും കുറിച്ചിടാൻ തുടങ്ങി.പിന്നെയത് ചെറിയ ചെറിയ ഡോക്യുമെന്ററികളായി മാറാൻ തുടങ്ങി.14ആം വയസ്സിൽ സാൻറ്ററി ഏഷ്യ യങ്ങ് നാച്വറലിസ്റ്റ് അവാർഡ് തന്റെ വിജയത്തിന്റെ ആദ്യ പടിയായി എത്തി.
പിന്നെ അങ്ങോട്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന സ്വപ്നത്തിലേക്കുളള പ്രയാസമായിരുന്നു.പിള്ളൈ കൊളേജ് ഓഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്സിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കി.മുംബൈയിൽ ന്നെ ഡോക്യുമെന്ററികൾ ഫിലിമുകൾ ചെയ്യാൻ തുടങ്ങി.അതിൽ”ക്വീൻ ഓഫ് തരു”എന്നത് പ്രശസ്തിനേടുകയും വൈൽഡ് ലൈഫ് കൺസർവേഷൻ ഫിലിം ഫെസ്റ്റിവലിൽ ന്യൂയോർക്കിൽ ബെസ്റ്റ് ഫിലിമായ് തിരഞ്ഞെടുക്കുകയും ചെയ്തു. മുംബൈയിലെ ഉറാൻ എന്ന സ്ഥലത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്തു.പ്രദേശത്തിന്റെ വികസനമെന്ന പേരിൽ നഷ്ടമായ ചതുപ്പ് നിലങ്ങളെ കാട്ടിത്തരുന്നതായിരുന്നു അത്.
ഇത് ബോധ്യപ്പെട്ട ആ പ്രദേശത്തെ വികസനപ്രവർത്തനങ്ങൾ ഹൈക്കോടതി നിർത്തി വെച്ചു.ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് ഐശ്വര്യയെ തേടിയെത്തിയത് അങ്ങ് ബ്രിട്ടനിൽ നിന്നുമാണ്.സമൂഹത്തിൽ നന്മയ്ക്കായ് പുതിയ മാറ്റങ്ങൾ കൊണ്ട് വന്ന യുവ പ്രതിഭകൾക്കുളള അനുമോദനവും രാജകുടുംബാംഗങ്ങളിൽ നിന്നും ലഭിച്ചു.ചെറിയചെറിയ കാര്യങ്ങൾ പ്പോലും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഐശ്വര്യ.
തനിക്ക് ഇത്രയും വലിയ പദവിനേടിതന്ന ചിത്രവും വളരെ ചെറുതാണെന്നേ തോന്നിപ്പിക്കും വിധമാണ് എടുത്തിരിക്കുന്നത്.തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിലുളള സന്തോഷത്തിലാണ് ഐശ്വര്യ ഇപ്പോൾ..രാജ്യത്തിന് അഭിമാനമായി വന്ന ആ ചിത്രം ഈ ഒക്ടോബർ 16മുതൽ 2021വരെ മ്യൂസിയം വെബ്സൈറ്റിൽ കാണാൻ സാധിക്കുന്നതാണ്.അത് നമ്മുക്ക് ഓരോരുത്തർക്കും അഭിമാനം കൊള്ളാവുന്ന നിമിഷങ്ങൾ തന്നെയായിരിക്കും.