യുഎഇയിൽ 2026 ജനുവരി 1 മുതൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻഅബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് പദ്ധതിയിടുന്നു. ഫാൽക്കൺ ഏവിയേഷൻ സർവീസസ് സിഇഒ രമൺദീപ് ഒബ്റോയ് ആണ് ഇക്കാര്യം അറിയിച്ചത്.2024 മാർച്ചിൽ, യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്‌ളയിംഗ് നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനും യുഎഇയിലെ ഏവിയേഷൻ സർവീസ് ഓപ്പറേറ്ററായ ഫാൽക്കൺ ഏവിയേഷനും ദുബായിലെയും അബുദാബിയിലെയും നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ പങ്കാളികളാകാനുള്ള കരാറിൽ ഒപ്പുവച്ചു. ആർച്ചറും ഫാൽക്കൺ ഏവിയേഷനും അറ്റ്‌ലാന്റിസ്, ദുബായിലെ പാം, അബുദാബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിൽ അത്യാധുനിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും.രണ്ട് കമ്പനികളും ഈ രണ്ട് ഫാൽക്കൺ വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്സ് മിഡ്നൈറ്റ് ഫ്‌ളയിംഗ് കാറിൽ പാസഞ്ചർ സേവനം വാഗ്ദാനം ചെയ്യും. ഈ മാസം ആദ്യം, 2026 ആദ്യ പാദത്തിൽ അബുദാബിയിൽ ആദ്യത്തെ കൊമേഴ്സ്യൽ ഫ്‌ലൈയിംഗ് കാർ ഫ്‌ലൈറ്റ് ആരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു.











