ആഭ്യന്തര-അന്താരാഷ്ട്ര യാത്രാസൗകര്യത്തിൽ വൈഫൈ സേവനം കൊണ്ടുവന്ന് വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ച് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.ഈ നീക്കത്തോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.എയർബസ് A 350, ബോയിംഗ് 787-9, എയർബസ് A 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയിരിക്കുന്നത്.യാത്രക്കാർക്ക് യാത്രാസമയങ്ങളിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, iOS അല്ലെങ്കിൽ Android ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ Wi-Fi ഉപകരണങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ അടക്കം കണക്റ്റഡ് ആയി തുടരാനാകും. എയർ ഇന്ത്യ ന്യൂയോർക്ക്, ലണ്ടൺ, പാരിസ്, സിംഗപ്പൂർ അന്താരാഷ്ട്ര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ വൈഫൈ സേവനം സൗജന്യമായാണ് നൽകുന്നത്.