അബൂദബി: യുഎഇയിലെ ലോ കോസ്റ്റ് ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യവമ്പൻ നിരക്ക് ഇളവ് പ്രഖ്യാപിച്ചു . ഉപഭോക്താക്കൾക്ക് 129 ദിർഹത്തിന് വരെ ടിക്കറ്റ് ലഭ്യമാക്കുന്ന ‘Air Arabia Super Seat Sale’ ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഫെബ്രുവരി 17) മുതൽ ആരംഭിച്ചു മാർച്ച് രണ്ടു വരെ നീണ്ടുനിൽക്കുന്നതാണ് ഓഫർ കാലാവധി.Air Arabia Super Seat Sale കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ വർഷം സെപ്റ്റംമ്പർ ഒന്ന് മുതൽ അടുത്തവർഷം മാർച്ച് 28 വരെ എയർ അറേബ്യയുടെ നെറ്റ് വർക്കിലുള്ള ഏതു ഡെസ്റ്റിനേഷനിലേക്കും യാത്ര ചെയ്യാവുന്നതാണ്. അതായത് ടിക്കറ്റിന് എഴുമാസത്തെ കാലവധിയാണ് കമ്പനി നൽകുന്നത്. വെക്കേഷനിൽ നാട്ടിൽ വരാനും അടുത്ത ചെറിയപെരുന്നാൾ നാട്ടിൽ ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ വലിയ അനുഗ്രഹമാണ് .ലോകം മുഴുവനുള്ള നെറ്റ്‌വർക്കിലുടനീളമുള്ള അഞ്ചു ലക്ഷം സീറ്റുകളിൽ ഓഫർ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. എയർ അറേബ്യയുടെ ഔദ്യോഗിക സൈറ്റ് മുഖേനയാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്.”എയർ അറേബ്യയുടെ ഏർലി ബേർഡ് ‘സൂപ്പർ സീറ്റ് വിൽപ്പന’ ദിർഹം 129 മുതൽ ഫ്ലൈറ്റ് ടിക്കറ്റുമായി തിരിച്ചെത്തി! ഇനി ലേയോവറുകൾ ഇല്ല – നോൺസ്റ്റോപ്പായി പറക്കുക! …”- ഓഫറിനെ കുറിച്ച് ഇങ്ങിനെ ആണ് എയർ അറേബ്യയുടെ പരസ്യ വാചകം.