യുഎഇ : എയർ അറേബ്യ അബുദാബിയുടെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ നവംബർ ആദ്യവാരത്തോടെ കേരളത്തിലേക്ക് പറന്നു തുടങ്ങും.
നവംബർ 3 മുതൽ കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് എയർലൈൻ അറിയിച്ചു. ഈ മൂന്നുസ്ഥലങ്ങളിലേക്കും 499 ദിർഹം നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരിക്കും.
ആദ്യവിമാനം നവംബർ 3ന് രാത്രി 10.55ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും കോഴിക്കോട് ലേക്കുള്ള ആദ്യവിമാനം നവംബർ 5നും തിരുവനന്തപുരംത്തേക്കുള്ള സർവീസ് നവംബർ 16നും ആണ്. യാത്രക്കാർക്ക് airarabia.com വഴി ബുക്കിംഗ് നടത്താം.
                                










