ഷാർജ : എയർഫിനാൻസ് ജേണലിന്റെ മികച്ച 100 ആഗോള എയർലൈനുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതായി എയർ അറേബ്യ പ്രഖ്യാപിച്ചു.
മൊത്തം വരുമാനം അറ്റവരുമാനം എബ്റ്റിദാർ മാർജിനുകൾ നിശ്ചിത നിരക്കുകൾ ലിക്കുഡിറ്റി ലിവറേജ് ഫ്ലീറ്റ് വലുപ്പം എന്നിവയുൾപ്പെടെയുള്ള ഒരു കൂട്ടം പ്രവർത്തന സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള 100 എയർലൈനുകളുടെ പ്രകടനം എയർഫിനാൻസ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ അറേബ്യയെ ഒന്നാമനായി തെരഞ്ഞെടുത്തത്.
ഏറ്റവും മികച്ച 100 എയർ ലൈൻ കമ്പനികളുടെ സാമ്പത്തിക പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മാറ്റ് 99 എയർ ലൈൻ കമ്പനികളെ പിന്നിലാക്കിയാണ് എയർ അറേബ്യയെ തെരഞ്ഞെടുത്തത്. 2019 മാര്ച്ച് 31 മുതൽ 2020 മാര്ച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്നാമനെ കണ്ടെത്തുന്നത്.
എയർഫിനാൻസ് പൂർണമായും സാമ്പത്തിക പ്രകടന ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. എയർ അറേബ്യ ഈ വർഷം ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും. ഞങ്ങളുടെ സ്ഥാപനം ശക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ വ്യമായന വ്യവസായത്തിന് വെല്ലുവിളികൾ നിറഞ്ഞ സമായമായിട്ടും ഞങ്ങളുടെ ഉപഭോക്താകൾക്കും പങ്കാളികൾക്കും ദീർഘകാല മൂല്യം സൃഷ്ടിക്കാൻ ഞങ്ങൾ പ്രാപ്തരാകുന്നുയെന്ന് എയർ അറേബ്യയിലെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡെൽ അൽ അലി പറഞ്ഞു.
എയർഫിനാൻസ് ജേണൽ ‘ദി എയർലൈൻ അനലിസ്റ്റ്’ വിപണിയിൽ ലഭ്യമായ എയർലൈനുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഡാറ്റയുടെ ഏറ്റവും സമഗ്രവും വിശദവുമായ ചിത്രമായി കണക്കാക്കപ്പെടുന്നു.