യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ച് ഒരുക്കുന്ന ശൈത്യകാല കാമ്പയിന് ഈ മാസം 15 ന് വെള്ളിയാഴ്ച്ച തുടക്കമാകുമെന്ന് എക്സ്ചേഞ്ച് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സിൽവർ ജൂബിലി ആഘോഷിക്കുന്ന തിന്റെ ഭാഗമായി 2022 ഫെബ്രുവരി 11 വരെ നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉപഭോക്താക്കളുമായി ദൃഡമായ ബന്ധമാണ് ലക്ഷ്യമാക്കുന്നത്. കാമ്പയിൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി ക്യാഷ് അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് മെഗാ ഡ്രോ സമ്മാനമായി 24 കാരറ്റിന്റെ ഒരു കിലോ സ്വർണവും മറ്റ് ഭാഗ്യ ശാലികൾക്ക് 10 കാറുകളും സമ്മാനമായി ലഭിക്കും.
യുഎഇയിലെ ഏറ്റവും മികച്ച മണി എക്സ്ചേഞ്ചുകളിൽ ഒന്നാണ് അഹല്യ എക്സ്ചേഞ്ച്. 1996 ൽ പ്രവർത്തനം ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് യു എ ഇ യിൽ നിലവിൽ 30 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ പ്രശസ്തമാണ് അഹല്യ എക്സ്ചേഞ്ച്. കഴിഞ്ഞ കാലങ്ങളിൽ അഹല്യ എക്സ്ചേഞ്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായും ആവശ്യക്കാർക്കിടയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ എനിയും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
[സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ ], [ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ ], [ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗൂബ് ], [ഫിനാൻസ് മാനേജർ അതികുർ റഹ്മാൻ ] എന്നിവർ പങ്കെടുത്തു.