വായന അറിവ് പകർന്നുതരുന്ന ഒന്നാണല്ലോ.. എന്നാൽ വായന നിങ്ങൾക്ക് ഒരു അവാർഡ് കൂടി തന്നാലോ? വായനാപ്രേമികളിൽ വളരെയധികം കൗതുകമുണർത്തുന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് “അലീം ബുക്ക്സ് പബ്ലിഷേർസ്”.. ലോകമാകെയുള്ള വായനാസ്വാദകരിൽ നിന്നും മികച്ചവരെ കണ്ടെത്താനായുള്ള ഈ അവാർഡ് ഒരുക്കിയിരിക്കുന്നത് യു.എ.ഇ. നോളേജ് അംബാസഡറും അലീം ബുക്ക്സിന്റെ ചെയർമാനുമായ ഡോ.റാഷിദ് അലീം ആണ്. ഷാർജാ ഇലക്ട്രിക് ആന്റ് വാട്ടർ അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
എഴുത്തുകാർക്ക് പലതരം അവാർഡുകളും നൽകപ്പെടുന്നുണ്ട്.. എന്നാൽ അവരെയൊക്കെ അതിനർഹരാക്കുന്നത് അതിന്റെ ആസ്വാദകർ തന്നെയാണ്. വായനയെന്നത് അറിവിന്റെ വെളിച്ചമാണ്..വായനയെന്നത് വിനോദം എന്നതിലുപരി മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു ഉപാധി കൂടിയാണ്.. വായിക്കാനുള്ള പ്രവണത ഉണ്ടാവുകയെന്നത് ഒരുതരം കഴിവുതന്നെയാണ്… നമ്മൾ വായിക്കുന്നത് പുസ്തകങ്ങളായാലും വാർത്തകളായാലും അതിലെല്ലാം തന്നെ വളരെയധികം വൈവിധ്യങ്ങൾ കാണാൻ സാധിക്കുന്നതാണ്.. ഒരോ കലാസൃഷ്ടിയും അതിന്റെ സൃഷ്ടിപ്പുകാരന്റെ പലതരത്തിലുള്ള ചിന്തകളിൽ നിന്നും ഉണർന്നതായിരിക്കാം. ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഓരോ കലാസൃഷ്ടിയേയും അതിന്റെ ശരിയായ ആശയങ്ങൾ അറിഞ്ഞ് കൊണ്ട് ആസ്വദിക്കുകയെന്നത് ചെറിയൊരു കാര്യമല്ല.
ഏപ്രിൽ23, ലോകപുസ്തകദിനമാണ്. അടുത്തവർഷത്തെ ഈ ദിനത്തിലാണ് ലോകത്തിൽ വെച്ച് തന്ന മികച്ച വായനക്കാരെ അലീം ബുക്ക്സ് പ്രസാധകർ പ്രഖ്യാപിക്കുന്നത്. നമ്മുക്ക് ചുറ്റുമായ് ചിലരെ നമ്മൾ കണ്ടിട്ടുണ്ടാകും വായന ഒരുലഹരിയെന്ന പോലെയായിരിക്കും അവരിൽ, ചെറിയ ഒരു കടലാസിന്റെ തുണ്ടുകഷണങ്ങളിൽ പോലും വായനയെ കണ്ടെത്തുന്നവർ.. അത് ചിലപ്പോൾ നമ്മൾ തന്നെയായാരിക്കാം.. നിങ്ങൾക്ക് സ്വയമോ അല്ലെങ്കിൽ നിങ്ങളുടെയിടയിലുള്ള വായനാപ്രേമിയേയോ ഈ അവാർഡിനായ് സമീപിക്കാവുന്നതാണ്… വായന പലതരത്തിലുമാണ്.. പലരും എഴുത്തുകാരെപ്പോലെ പലതരത്തിലും ആസ്വദിക്കുന്നവരാണ്.. ചിലർ ചരിത്രങ്ങൾ അറിയാൻ തൽപ്പരരായിരിക്കും , എന്നാൽ ചിലർ അനുഭവങ്ങളെയറിയാൻ, ചിലർ യാത്രാകുറിപ്പുകളിലൂടെ ലോകം കാണാൻ, ചിലർ വളരെ വേഗത്തിൽ വായിച്ച് തീർക്കും ചിലരാവട്ടെ ആധുനിക ഇ_റീഡിങ്ങിൽ തൽപ്പരരും ഇങ്ങനെ നീണ്ടു പോകുകയാണ് വായനാ തലങ്ങൾ…അതിനും പരിഹാരം ഈ അവാർഡ് ദാതാക്കൾ കണ്ടെത്തിയിട്ടുണ്ട്.. 30ഓളം അവാർഡുകളാണ് 30തരത്തിലുള്ള ആസ്വാദകർക്കായ് ഒരുക്കിയിട്ടുള്ളത്…. ഇതിൽ ഏതെങ്കിലും ഒരു കാറ്റഗറിയിൽ മാത്രമേ ഒരാൾക്ക് മത്സരിക്കാനാവുന്നത്….
ഒക്ടോബർ 1മുതൽ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു..2021 ഫെബ്രുവരി 28 വരെ അപേക്ഷകൾ ക്ഷണിക്കുന്നു… വായനയോടുള്ള നിങ്ങളുടെ പ്രിയത്തെ ലോകമെമ്പാടും അറിയിക്കാനുള്ള മികച്ച ഒരു അവസരമായി ഈ അവാർഡിനെ കാണാവുന്നതാണ്..
അറിവ് എന്ന വെളിച്ചത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കുന്ന വായനയെ കൂടുതൽ മികച്ച തലങ്ങളിലേക്കെത്തിക്കാനുളള അലീം ബുക്സിന്റെ ഈ പരിപാടി വാക്കുകൾക്കതീതമാണ്…. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കാനുമായ് അലീംബുക്ക്സിന്റെ വെബ്സൈറ്റ് സന്ദർഷിക്കാവുന്നതാണ്..
www.alleembooks.com.