അബുദാബി : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തെ ലക്ഷ്യമിട്ട് നടന്ന ബോംബ് ആക്രമണത്തിൽ നിരവധി സാധാരണക്കാർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതിനെ യുഎഇ ശക്തമായി അപലപിച്ചു.
നിരപരാധികളുടെ രക്തച്ചൊരിച്ചിൽ തടയുന്നതിനും സമഗ്രമായ വികസനവും അഭിവൃദ്ധിയും കൈവരിക്കുന്നതിന് അഫ്ഗാനിസ്ഥാന് സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇ ഈ ക്രിമിനൽ നടപടികളെ തീർത്തും അപലപിക്കുന്നുവെന്നും ഈ ഗുരുതരമായ ക്രിമിനൽ നടപടിയുടെ ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.