അബുദാബി: കോവിഡ് -19 അണുബാധ കണ്ടെത്തുന്നതിനായി ഷോപ്പിംഗ് മാളുകളിലും ചില റെസിഡൻഷ്യൽ പ്രേദേശങ്ങളിലും, എമിറേറ്റിലെ എല്ലാ ലാൻഡ്, എയർ എൻട്രി പോയിന്റുകളിലും ഇഡിഇ കോവിഡ് -19 സ്കാനറുകൾ സ്ഥാപിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
ചെറിയ തോതിൽ ഉള്ള നടപ്പിലാക്കലും, അതിനു ശേഷം അബുദാബി ആരോഗ്യവകുപ്പിന്റെ അംഗീകാരവും ലഭിച്ചതിനെത്തുടർന്നാണ് ഇഡിഇ സ്കാനറുകൾ വിപുലീകരിച്ചതെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
കോവിഡ് -19 വൈറസിന്റെ ഫലപ്രദവും പ്രാപ്യവുമായ ഡിറ്റക്ടറുകളാണ് ഇഡിഇ സ്കാനറുകൾ എന്ന് ആരോഗ്യവകുപ്പ് നേരത്തെ പറഞ്ഞിരുന്നു.
പൊതുജനാരോഗ്യത്തെ കോവിഡ് -19നിൽ നിന്നും സംരക്ഷിക്കുന്നതിനായാണ്
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മുൻകരുതൽ നടപടികൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ ഈ തീരുമാനം.
ഇഡിഇ സ്കാനിംഗ് സാങ്കേതികവിദ്യ കോവിഡ് -19 വ്യാപനം തടയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും.
അധികാരികൾ പറയുന്നതനുസരിച്ച്, സ്കാന്നെർ ഒരു വ്യക്തിയെ കോവിഡ് -19 ബാധിച്ചതായി തിരിച്ചറിഞ്ഞാൽ, പ്രഖ്യാപിത സ്ഥലങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കില്ല. അവർ അംഗീകൃത പ്രോട്ടോക്കോൾ പാലിക്കുകയും, 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തുകയും വേണം.