അബുദബി ബിഎപിഎസ് ഹിന്ദു ഹിന്ദുമന്ദിറിലേക്ക് സന്ദര്‍ശന തിരക്കേറുകയാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000 സന്ദര്‍ശകരാണ് ക്ഷേത്രത്തില്‍ എത്തിയത്. 40,000 പേര് രാവിലെയും 25,000 പേര് വൈകിട്ടും എത്തി.
തിരക്കേറിയതോടെ മികച്ച ക്രമീകരണങ്ങളായിരുന്നു ബിഎപിഎസ് അധികൃതര്‍ ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയത്. 2000 പേരടങ്ങുന്ന ബാച്ചുകളായാണ് ആരാധനാലയത്തിലേത്തേക്കു സന്ദര്‍ശകരെ പ്രവേശിപ്പിച്ചത്.
സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതോടെ അബുദാബി ബസ് സ്റ്റേഷനില്‍നിന്ന് ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും (റൂട്ട് 203) ആരംഭിച്ചു. കൂടാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ റൂട്ട് 201 മന്ദിര്‍ വഴി സര്‍വീസ് നടത്തും.