അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അത്യാധുനിക വെളിച്ചസംവിധാനം ക്രമീകരിച്ചു. മഞ്ഞും പൊടികാറ്റും മൂലമെല്ലാം പലപ്പോഴും ദൂരക്കാഴ്ച തടസ്സപ്പെടാറുണ്ട്. ഇത് വിമാനം പുറപ്പെടാൻ കാലതാമസമുണ്ടാക്കാറുണ്ട്. റൺവേയിൽ ക്രമീകരിച്ച ‘ഫോളോ ദി ഗ്രീൻ ലൈറ്റ്’ എന്ന പേരിലുള്ള അത്യാധുനിക വെളിച്ച സംവിധാനം ഇതിന് പരിഹാരമാകും. ദൂരക്കാഴ്ച കുറഞ്ഞാലും എ.എ.എസ്.എം.ജി.സി.എസ് ലെവൽ ഫോർ സംവിധാനത്തിലൂടെ ഏറെ സുരക്ഷിതമായി വിമാനം പുറപ്പെടാനും ഇറങ്ങാനും സാധിക്കും.