അബൂദബി അൽ മഖ്ത പാലം ഭാഗികമായി അടച്ചിടുന്നത് ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പുംഅബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവുംഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസംനീളുന്നപാലംനവീകരണത്തി ന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അബൂദബി യെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽമഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട്വിപുലപ്പെടുത്തുകയായിരുന്നു.