അബുദാബി: അബുദാബി ജിയു ജിത്സു നവംബറിൽ അരങ്ങേറും. യുഎഇ ജിയു ജിത്സു ഫെഡറേഷൻ (UAEJJF) സ്പോർട്സ് മന്ത്രാലയവും ചേർന്നാണ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. ജിയു ജിത്സു ചാമ്പ്യൻഷിപ്പ് നവംബർ 3 മുതൽ 11 വരെ അബുദാബിയിൽ വെച്ച് നടക്കും. ലോകത്തിലെ തന്നെ മികച്ച അത് ലറ്റുകളെ അണിനിരത്തിക്കൊണ്ട് ഒൻപതു ദിവസത്തെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഈ അറീന 13-മത് അബുദാബി വേൾഡ് പ്രഫഷണൽ ജിയു ജിത്സു ചാമ്പ്യൻഷിപ്പ് (ADWPJJC)ന് വേദിയാകും. ഇതിൽ 30 രാജ്യങ്ങളിൽ നിന്നായി 2000 അത്ലറ്റുകൾ ജൂനിയർ, അഡൾട് മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി നവംബർ 13-16 വരെയുള്ള മത്സരങ്ങളിൽ ഭാഗമാകും. ജിയു ജിത്സു യുഎഇ-യിലെ കായിക താരങ്ങൾക്ക് കഴിവ് തെളിയിക്കുന്നതിനും കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കാനും സഹായകമാകും. 2022-ൽ നടക്കുന്ന വേൾഡ് ഗെയിംസിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനുള്ള അവസാന അവസരംകൂടിയാണ്.
രാജ്യം 50 വർഷം പൂർത്തിയാക്കി അടുത്ത 50 വർഷത്തേക്കുള്ള ലക്ഷ്യമാണ് മുന്നിലുള്ളത്. ജിയു ജിത്സു വഴി ആയിരക്കണക്കിന് താരങ്ങൾക്ക് കഴിവ്തെളിയിക്കുവാനാകും. കാണികൾക്ക് ലോകത്തിലെ മികച്ച താരങ്ങൾ മത്സരിക്കുന്നത് വീക്ഷിക്കാനുമുള്ള അവസരം ലഭിക്കുമെന്ന്, UAEJJF വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം അൽ ദഹേരി അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന അഞ്ചാമത് ജിയു ജിത്സു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 18 മേഡലുകളുടെ നേട്ടം
യുഎഇ കൈവരിച്ചിട്ടുണ്ട്. 13-മത് ADWPJJC ക്കുള്ള രെജിസ്ട്രേഷൻ ഈ മാസം അവസാനത്തോടെ നിർത്തുമെന്ന് ADWPJJC ഡയറക്ടർ മുഹമ്മദ് ഹുസൈൻ അൽ മാർസോകി അറിയിച്ചു.