അബുദാബി യിൽ സീബ്ര ലൈനിലൂടെ നടക്കുന്ന വ്യക്തിയുടെ നേർക്ക് പാഞ്ഞടുക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്. മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററിന്റെ സഹകരണത്തോടെ പകർത്തിയ ദൃശ്യങ്ങളാണിവ.അമിതവേഗം, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കൽ, ഡ്രൈവിങ്ങി നിടയിലെ മൊബൈൽ ഉപയോഗം എന്നിവയാണ് വാഹനാപകടങ്ങൾക്ക് പ്രധാന കാരണമാകാറുള്ളത്.
വാഹനമോടിക്കുന്നവർ നിരത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും പോലീസ് അറിയിച്ചു.സാമൂഹിക മാധ്യമ അക്കൗണ്ടുകൾവഴി പങ്കുവെച്ച ദൃശ്യത്തിനുകീഴിൽ വന്ന അഭിപ്രായങ്ങളും പോലീസ് എടുത്തുപറയുന്നു.
ഡ്രൈവറുടെ ഭാഗത്താണ് 100 ശതമാനം തെറ്റെങ്കിലും കാൽനടയാത്രികരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. അനുവദനീയമായ സ്ഥലങ്ങളിൽ കാൽനട യാത്രികർക്ക് പരിഗണന നൽകിയില്ലെങ്കിൽ ആറ് ബ്ലാക്ക് പോയിന്റും 500 ദിർഹം പിഴയുമാണ് ശിക്ഷ.
https://www.facebook.com/ADPoliceHQhttps://www.facebook.com/ADPoliceHQ