ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ആക്റ്റീവ് പാർക്ക് പദ്ധതിയിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ വാഗ്ദാനം ചെയ്ത് അബുദാബി. അൽഐ നിലും അബുദാബിയിലുമായി 12 പൊതു പാർക്കുകളിലാണ് കായിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. 4 ആഴ്ച നീളുന്ന സൗജന്യ പരിശീലനത്തിൽ 12 പാർക്കുകളിലായി 380 ക്ലാസുകളുണ്ടാകും. കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അബുദാബി സ്‌പോർട്‌സ് കൗൺസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ മുതൽ ജനുവരി 26 വരെയാണ് പരിശീലനം.
15 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം. ഡാൻസ് ഫിറ്റ്, റൺ ഫിറ്റ്, ബൂട്ട് ക്യാംപ്സ്, ക്രോസ് ഫിറ്റ്, യോഗ എന്നിങ്ങനെ വ്യത്യസ്ത കായിക വിനോദപരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
അബുദാബിയിൽ ഖലീഫ സിറ്റി പാർക്ക് മൂന്ന്, ഷെയ്ഖാ ഫാത്തിമ പാർക്ക്, ഡോൾഫിൻ പാർക്ക്, എംബിഇസെഡ് പാർക്ക്, അൽ ഖലീജ് അൽ അറബി പാർക്ക്, ഇലക്‌ട്രാ പാർക്ക്, അൽ ഷംഖ പാർക്ക് നാല്, അൽദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അൽ റുവൈസ് പാർക്ക് 2, അൽ മിർഫ നാഷണൽ പാർക്ക്, അൽഐനിലെ അൽ ജാഹിലി, അൽ തൊവയ്യ പാർക്ക് എന്നിവിടങ്ങളിലാണ് സൗജന്യ ക്ലാസുകൾ.ജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ആഴ്ചയിൽ 150 മിനിറ്റ് കായിക വിനോദ പരിപാടികളിൽ പങ്കെടുക്കണ മെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. കായിക ക്ഷമതവീണ്ടെടുക്കാൻജനങ്ങളെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പരിശീലനമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.