യുഎഇ: മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ സ്മാർട് നഗരങ്ങളിൽ അബുദാബിയും ദുബായും മുന്നിൽ. ആഗോളതലത്തിൽ യഥാക്രമം 28, 29 സ്ഥാനങ്ങളിലാണിവ. തുടർച്ചയായ രണ്ടാം വർഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റും സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഫോർ ടെക്‌നോളജി ആൻഡ് ഡിസൈനും ചേർന്ന് 15000 പേരിൽ നടത്തിയ സ്മാർട്സിറ്റി സർവേയിലാണ് 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അബുദാബിയും ദുബായും മുന്നിലെത്തിയത്. പട്ടികയിൽ സിംഗപ്പൂർ, സൂറിക്ക്, ഓസ്‌ലോ എന്നിവയാണ് യഥാക്രമം ആദ്യ 3 സ്ഥാനങ്ങൾ നേടിയത്.