അബുദാബി: അബുദാബിയിൽ കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ്. പ്രദർശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള പിസിആർ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ൽനിന്ന് 96 മണിക്കൂറാക്കി വർധിപ്പിച്ചത് നിവാസികൾക്ക് അനുഗ്രഹമായി.അൽഹൊസൻ ഗ്രീൻപാസി നൊപ്പം ഈ ഫലവും കാണിച്ചാലേ പൊതുസ്ഥലങ്ങളിലേക്കു പ്രവേശിപ്പിക്കൂ. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് മാനദണ്ഡം പരിഷ്ക്കരിച്ചത്. എന്നാൽ ആരോഗ്യസുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും പറഞ്ഞു.
ഷോപ്പിങ് മാൾ ഉൾപ്പെടെ അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിർബന്ധമാണ്. വാക്സീൻ എടുത്തവർ പിസിആർ ടെസ്റ്റ് എടുത്താൽ അൽഹൊസൻ ആപ്പിൽ ഒരു മാസത്തേക്കും അല്ലാത്തവർക്ക് 7 ദിവസവുമാണ് ഗ്രീൻ പാസ് ലഭിക്കുക. കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് വിദേശ യാത്രാ അനുമതിയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. വാക്സീൻ എടുക്കാത്തവർക്ക് യാത്രാനുമതിയി