യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി ഊഷ്ടമളമായ ആശംസകളും അറിയിച്ചു.കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞു.സാങ്കേതികവിദ്യ, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിന് ഇരുനേതാക്കളും ഊന്നൽ നൽകി. പ്രാദേശിക സമ്പർക്കസൗകര്യവും സമൃദ്ധിയും പരിപോഷിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സംരംഭമെന്ന നിലയിൽ ഇന്ത്യ-മധ്യപൂർവമേഖല-യൂറോപ്പ് ഇടനാഴി (IMEEC) നടപ്പാക്കലിനു പ്രധാനമന്ത്രി പ്രത്യേക ഊന്നൽ നൽകി.