യു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത സംവിധാനം വരുന്നു .കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായധനം ലഭ്യമാക്കൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് സംയുക്ത സംവിധാന മാണ് ഒരുക്കുന്നത്. സാമൂഹിക വികസനമന്ത്രാല യവും യു.എ.ഇ. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും. സാമൂഹിക വികസനവകുപ്പ് മന്ത്രി ഹെസ ബിൻത് എസ ബഹുമൈദും സ്റ്റേറ്റ് മന്ത്രി അഹമ്മദ് അലി അൽ സയേഹുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രീകൃത ഇലക്‌േട്രാണിക്സ് സംവിധാനത്തിലൂടെ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിയും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെയെന്ന് സാമൂഹിക വികസന വകുപ്പ് സോഷ്യൽ വെൽഫെയർ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസർ ഇസ്മായിൽ പറഞ്ഞു. സംഘടനകളുടെ പ്രവർത്തനങ്ങളുടെമേൽ നിയമപരമായ നിരീക്ഷണം നടത്താൻ ഇതിലൂടെ കഴിയും.
കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞ ഓഗസ്റ്റിൽ ദുബായ് കോടതി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീൽ കോടതിയുടെയും കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടുള്ള നാഷണൽ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണിത്.