അബുദാബി :- ഗരീബ് നവാസ് ഖ്വാജ മുഈനുദ്ധീൻ ചിശ്തി അജ്മീർ തങ്ങളുടെ ഉറൂസിനോട് അനുബന്ധിച്ച് യെസ് ഇന്ത്യ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ ജനുവരി 10 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്ന ഖ്വാജ ഗസൽ ഈവ് 25 പ്രോഗ്രാമിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രകാശനം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി യും ബനിയാസ് സ്പൈക്ക് എംഡി കുറ്റൂർ അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് നിർവ്വഹിച്ചു ഗരീബ് നവാസ് അജ്മീർ മൗലിദ് പാരായണം ഖ്വാജ തങ്ങൾ അനുസ്മരണ പ്രഭാഷണം ഡോക്യുമെന്ററി പ്രദർശനം ഖവാലി മത്സരം കൂടാതെ പൊതു ജനങ്ങൾക്കായി മെഗാ ഒൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ ഖ്വാജ ഗസൽ ഈവിന്റെ ഭാഗമായി നടക്കും ചടങ്ങിൽ യെസ് ഇന്ത്യാ ഫൗണ്ടേഷൻ സുപ്രീം കൗൺസിൽ ചെയർമാൻ കുറ്റൂർ അബുദുറഹ്മാൻ ഹാജി ബനിയാസ് സ്പൈക്ക് , ഹമീദ് സഅദി ഈശ്വരമംഗലം , റഹീം ഹാജി പാനൂർ, ലത്തീഫ് ഹാജി മാട്ടൂൽ , അഷറഫ് മന്ന,മൊയ്തൂട്ടി നൊച്ച്യാട്, ശരീഫ് ബദവി കുട്ടോത്ത്,യെസ് ഇന്ത്യാ അബുദാബി അംബാസിഡർ ജാബിർ അമാനി കൊട്ടില എന്നിവർ പങ്കെടുത്തു