53-ാം ദേശീയ ദിനം ആഘോഷിക്കുന്ന ഇന്ന് ഡിസംബർ 2 ന് യുഎഇയിലെ പലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാമെന്നും പൊതുവെ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിൻ്റെ ചില കിഴക്കൻ, വടക്കൻ ഭാഗങ്ങളിലും ചില ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് NCM അറിയിച്ചിരിക്കുന്നത്.ഇന്ന് പുലർച്ചെ 3.15ന് റാസൽഖൈമയിലെ ജബൽ ജെയ്സിൽ ഏറ്റവും കുറഞ്ഞ താപനിലയായി 6.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.