ദുബായ് : ദുബായ്-ആഗോള വ്യാപാരം വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ദുബായ് കസ്റ്റംസ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും സ്ട്രാറ്റജി കോർപ്പറേറ്റ് എക്സലൻസ് വകുപ്പും സംയുക്തമായി ചർച്ച സംഘടിപ്പിച്ചു.
കോവിഡ് ഉയർത്തിയ വെല്ലുവിളികളും, യുഎസ്- ചൈന വ്യാപാര സംഘർഷവും, യു.കെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോയതും അതിനെ തുടർന്ന് ദുബായും ആഗോള വ്യാപാരവും നേരിടുന്ന പ്രധാന വെല്ലുവിളികളും ചേർച്ച ചെയ്തു. വരാനിരിക്കുന്ന സാമ്പത്തിക രാഗം മോശമായിരിക്കിലെന്നും സാമ്പത്തിക മേഖലയെ കരുതലോടെ ഇടപെടണമെന്നും പലരും അഭിപ്രായപെട്ടു.
വെല്ലുവിളികളെ നേരിടാനും പ്രധിസന്ധികളെ മറികടക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും ദുബായിക്ക് സാധിക്കും. ദുബായ് നേതൃത്വത്തിന്റെ വിവേകപൂര്ണമായ നിർദേശങ്ങൾക്കും സാമ്പത്തിക ഉത്തേജന പാക്കേജിനും നന്ദിയറിയിച്ചു.
അൽ മരിഫ കമ്പനിയിലെ സീനിയർ ഇക്കണോമിസ്റ്റും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഗവേഷകനുമായ ഡോ. ഓസ്‌കാർ ഷ്മിലിസ്, അന്താരാഷ്ട്ര ബന്ധ വിദഗ്ധൻ ഡോ.ഓസ്കാർ സ്മിലിസ് ദുബായ് കസ്റ്റംസ്, ഡിപി വേൾഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഡയറക്ടർമാരും വിദഗ്ധരും മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തു.