യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ഡിസംബർ 2 നും 3 നും ബഹുനില പാർക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിങും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.അവധി ദിനങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, പെയ്ഡ് പാർക്കിങ് സോണുകൾ, പൊതു ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, സർവീസ് പ്രൊവൈഡർ സെൻ്ററുകൾ (വാഹന സാങ്കേതിക പരിശോധന) എന്നിവക്ക് ബാധകമായ സമയക്രമമാണ് ആർടിഎ പ്രഖ്യാപിച്ചത്. ഡിസംബർ 2, 3 തീയതികളിൽ ആർടിഎ സേവന ദാതാക്കളുടെ കേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും പ്രവർത്തിക്കില്ല. ഡിസംബർ 4 ബുധനാഴ്ച ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും.
ദുബായ് മെട്രോയുടെ സമയക്രമം
ശനിയാഴ്ച, 30 നവംബർ 2024: 5:00 എ എം – 1:00 എ എം (അടുത്ത ദിവസം)
ഞായറാഴ്ച, 1 ഡിസംബർ 2024: 8:00 എ എം – 1:00 എ എം (അടുത്ത ദിവസം)
തിങ്കൾ, 2 ഡിസംബർ 2024: 5:00 എ എം – 1:00 എ എം (അടുത്ത ദിവസം)
2024 ഡിസംബർ 3 ചൊവ്വാഴ്ച: 5:00 എ എം – 12:00 (അർദ്ധരാത്രി)
ദുബായ് ട്രാം
ശനിയാഴ്ച, 30 നവംബർ 2024: 6:00 എ എം – 1:00 എ എം (അടുത്ത ദിവസം)
ഞായറാഴ്ച, 1 ഡിസംബർ 2024: 9:00 എ എം – 1:00 എ എം (അടുത്ത ദിവസം)
തിങ്കൾ, 2 ഡിസംബർ 2024: 6:00 എ എം – 1:00 എ എം (അടുത്ത ദിവസം)
2024 ഡിസംബർ 3 ചൊവ്വാഴ്ച: 6:00 എ എം – 01:00 എ എം (അടുത്ത ദിവസം)
പൊതു ബസുകൾ (ദുബായ് ബസ്)
ദേശീയ ദിന അവധിക്കാലത്ത് ബസ് ഷെഡ്യൂളുകളിൽ വരുത്തുന്ന മാറ്റങ്ങൾ സുഹൈൽ ആപ്പിൽ ലഭ്യമാവും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ 100 ബസ് റൂട്ട് 2024 വെള്ളി മുതൽ ഡിസംബർ 3 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. ഈ കാലയളവിൽ യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇ 101 റൂട്ട് ഉപയോഗിക്കാം.
അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ 102 ബസ് റൂട്ടും വെള്ളി മുതൽ ഡിസംബർ 3 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. ഈ കാലയളവിൽ യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് മുസ്സഫ കമ്മ്യൂണിറ്റിയിലേക്കുള്ള അതേ റൂട്ട് ഉപയോഗിക്കാം.
ജല ഗതാഗതം: വാട്ടർ ടാക്സി
മറീന മാൾ – ബ്ലൂവാട്ടേഴ്സ് (ബി എം 3): 4:00 പി എം – 11:50 പി എം. 3:00 പി എം മുതൽ 11:00 പി എം വരെ ആവശ്യാനുസരണം സേവനം ലഭ്യമാകും. ബുക്കിംഗ് ആവശ്യമാണ്.
മറീന മാൾ 1 – മറീന വാക്ക് (ബി എം 1): 10:00 എ എം – 11:10 പി എം
മറീന പ്രൊമെനേഡ് – മറീന മാൾ 1 (ബി എം 1): 1:50പി എം – 9:45 പി എം.
മറീന ടെറസ് – മറീന വാക്ക് (ബി എം 1): 1:50 പി എം – 9:50 പി എം.
മുഴുവൻ റൂട്ട്: 3:55 പി എം- 9:50 പി എം.
ദുബായ് ഫെറി
അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ (എഫ് ആർ 1): 1:00 പി എം, 6:00 പി എം.
ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ (എഫ് ആർ1): 2:25 പി എം, 7:25പി എം.
ദുബായ് വാട്ടർ കനാൽ – ബ്ലൂവാട്ടേഴ്സ് (എഫ് ആർ 2): 1:50 പി എം, 6:50 പി എം.
ബ്ലൂവാട്ടേഴ്സ് – മറീന മാൾ (എഫ് ആർ2): 2:55പി എം, 7:55 പി എം
മറീന മാൾ – ബ്ലൂവാട്ടേഴ്സ് (എഫ് ആർ 2): 1:00 പി എം, 6:00 പി എം.
ബ്ലൂവാട്ടേഴ്സ് – ദുബായ് വാട്ടർ കനാൽ (എഫ് ആർ 2): 1:20പി എം, 6:20പി എം.
മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് യാത്രകൾ (എഫ് ആർ 4): 11:30 എ എം 4:30 പി എം.
അൽ ഗുബൈബ – ഷാർജ അക്വേറിയം (എഫ് ആർ 5): 3:00 പി എം, 5:00പി എം, 8:00പി എം, 10:00പി എം.
ഷാർജ അക്വേറിയം – അൽ ഗുബൈബ (എഫ് ആർ 5): 2:00 പി എം 4:00 പി എം, 6:00 പി എം, 9:00പി എം.
അൽ ജദ്ദാഫ്, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി (ടി ആർ 7) എന്നിവിടങ്ങളിലെ ടൂറിസ്റ്റ് യാത്രകൾ: 4:00പി എം – 12:30 എ എം (അടുത്ത ദിവസം)
അബ്രകൾ
പഴയ ദുബായ് സൂഖ് – ബനിയാസ് (സി ആർ 3): 10:00 എ എം – 10:50 പി എം
അൽ ഫാഹിദി – അൽ സബ്ഖ (സി ആർ4): 10:00 എ എം – 11:15 പി എം.
അൽ ഫാഹിദി – ദെയ്‌റ ഓൾഡ് സൂക്ക് (സി ആർ 5): 10:00 എ എം- 11:30 പി എം.
ബനിയാസ് – അൽ സീഫ് (സി ആർ 6): 10:00എ എം- അർദ്ധരാത്രി.
അൽ സീഫ് – അൽ ഫാഹിദി – ഓൾഡ് ദുബായ് സൂഖ് (സി ആർ 7): 3:10 പി എം – 10:55 പി എം.
അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി (ബി എം 2): 7:30 എ എം – 4:00പി എം
അൽ ജദ്ദാഫ് – ദുബായ് ക്രീക്ക് ഹാർബർ (സി ആർ 11): 7:15 എ എം – 4:00പി എം.
വിനോദ യാത്രകൾ
അൽ സീഫ്, അൽ ഫാഹിദി, ബനിയാസ് (ടി ആർ 10): 4:00 പി എം മുതൽ 10:15 പി എം വരെ ലഭ്യമാണ്.
ടൂറിസ്റ്റ് ട്രിപ്പുകൾ (ടി ആർ 6): ദുബായ് വാട്ടർ കനാൽ, ഷെയ്ഖ് സായിദ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ 4:00 പി എം മുതൽ 10:15 പി എംവരെ ലഭ്യമാണ്.
വാട്ടർഫ്രണ്ട്, മരാസി, ബിസിനസ് ബേ, ഗോഡോൾഫിൻ (ഡി സി 2): 10:00 എ എം – 10:05 പി എം.
വാട്ടർഫ്രണ്ട്, മരാസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ഷെയ്ഖ് സായിദ് റോഡ് (ഡി സി 2): 3:35പി എം – 10:05 പി എം
അൽ ജദ്ദാഫ് – ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് (ഡി സി 3): 4:00 പി എം – 10:45 പി എം
മറീന മാൾ 1-ൽ നിന്നുള്ള ടൂറിസ്റ്റ് യാത്രകൾ (ടി ആർ 8): 4:00 പി എം – 10:15 പി എം