പ്രമുഖ ആരോഗ്യ സേവന കമ്പനിയായ MED7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MED7 ഓൺലൈൻ അപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഡോ. ഖാസിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അല്‍ കാബി , എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടർമാർ, സപ്ലയേഴ്സ്, ഫാർമസി മാനേജർമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.ME7 ഗ്രൂപ്പിന്റെ വിശ്വാസപൂർണ്ണമായ സേവനങ്ങളെ ഡിജിറ്റൽ മേഖലയിൽ എത്തിക്കാനുള്ള ശ്രമമാണ് MED7 ഓൺലൈൻ. ഗൾഫ് മേഖലയിലുടനീളം പ്രവർത്തനമാരംഭിച്ച MED7 ഓൺലൈനിലൂടെ 1 മണിക്കൂർ ഡെലിവറി, അടുത്ത ദിവസം ഡെലിവറി, ചികിത്സകന്റെ പ്രിസ്ക്രിപ്ഷനുകളിലൂടെ ഓൺലൈൻ മരുന്ന് ഡെലിവറി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും . കൂടാതെ, ഡെഡിക്കേറ്റഡ് റിവാർഡ്സ് പ്രോഗ്രാമുകൾ വഴിയും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും.
ഉൽഘാടനത്തിന്റെ ഭാഗമായി MED7 ഓൺലൈൻ 7 ദിവസത്തെ പ്രത്യേക ക്യാമ്പെയ്ൻ നടത്തുന്നുണ്ട് , ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും സവിശേഷമായ അനുഭവവും നൽകുന്നതിനുള്ള ഈ പ്രത്യേക പരിപാടി വലിയ സ്വീകാര്യത നേടുമെന്ന് പ്രതീക്ഷിക്കുന്നു.ചടങ്ങിൽ ജുനൈദ് ആനമങ്ങാടൻ, ഡോ. ഖാസിം, മുഹ്സിൻ എന്നിവർ ആശംസകൾ നേർന്നു. MED7 ഓൺലൈന്റെ ഈ പുതിയ തുടക്കം ഗൾഫ് മേഖലയിലെ ആരോഗ്യ മേഖലയ്ക്ക് പുതിയ ചുവടുവയ്പുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു .