ഷാർജ : സിവിൽ സൊസൈറ്റിയുടെ വ്യാപാര നിക്ഷേപം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഷാർജ ഡയറക്ടർ ഓഫ് പബ്ലിക് വർക്സ് 17 മില്യൺ ദിർഹം ഉപയോഗിച്ച് അൽ മഡം ബട്ടയേഹ് എന്നിവടങ്ങളിൽ ഫ്രൈഡേ മാർക്കറ്റ്, ഫിഷ് മാർക്കറ്റ്, ഫീഡ് മാർക്കറ്റ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ എച്ച്. എച്ച് ഡോ. ഷെയ്ഖ് മുഹമ്മദ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് മാർക്കറ്റുകൾ പൂർത്തീകരിച്ചത്.
പ്രദേശത്തിന്റെ വളർച്ചയിൽ വെള്ളിയാഴ്ച മാർക്കറ്റുകൾ നിർണ്ണായകമായ പങ്കുവഹിക്കുമെന്നും പ്രദേശവാസികൾക്ക് നിക്ഷേപ സാധ്യതകൾ വർധിക്കുമെന്നും ഷാർജ പബ്ലിക് വർക്സ് ചെയർമാനും എൻജിനിയറുമായ സുവൈദി പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങൾ പൂർത്ഥികരിക്കുന്നതിന് സ്ഥലവും, ഡിസൈനും വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുതതെന്ന് അദ്ദേഹം പറഞ്ഞു.
എമിറേറ്റിലെ എല്ലാവർക്കും മാർക്കറ്റുകൾ സന്ദർശിക്കാം പാർപ്പിട മേഖലയുടെ വികസനത്തിന് ഇത്തരം മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്കും നിക്ഷേപം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.