മഞ്ഞുകാലം… പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഏറ്റവും നല്ല സമയം.. അതും നല്ലൊരു കടൽത്തീരത്ത് കൂടി ആയാലോ? പിന്നെ ഒന്നും പറയണ്ട.. നല്ല തണുത്ത മന്ദമാരുതൻ വീശിയടിക്കുന്ന ബീച്ചുകളിൽ പോയി സായാഹ്നം ചിലവഴിക്കാനുള്ള നല്ല സമയമാണ് ഈ സമയം… പ്രത്യേകിച്ച് ദുബായിലെ ബീച്ചുകളിൽ..
കാലാവസ്ഥ അനുകൂലമാണെങ്കിലും നാം കടന്നു പോയി കൊണ്ടിരിക്കുന്ന കാലം കൊറോണാ കാലം അത്ര നല്ലതല്ല എന്ന ഓർമ്മപ്പെടുത്തലുകളുമായ് ദുബായ് പോലീസ്….
ദുബായ് ബീച്ചുകളിൽ ആൾക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നതായി റിപ്പോർട്ട്.. എന്നാൽ പകർച്ചവ്യാധി പരന്നുകൊണ്ടിരിക്കുന്നഈ സാഹചര്യത്തിൽ.. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രം ബീച്ചുകൾ സന്ദർശിക്കുക എന്ന താക്കീതുമായ് ദുബായ് പോലീസ്… *കുടുംബാംഗങ്ങൾ അല്ലാത്തവരായ 5 ൽ കൂടുതൽ പേർ ഒരുഇടത്ത് കൂടീനിൽക്കാൻ പാടില്ല..
*ഫെയ്സ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കുക
*കൃത്യമായ അകലം പാലിച്ചു കൊണ്ടുള്ളതായിരിക്കണം കൂടിച്ചേരലുകൾ
ഇത്തരം ചില നിയമങ്ങളിൽ കർകഷനടപടികളാണ് ദുബായ് പോലീസ് പുതുതായി ആസുത്രണം ചെയ്തിരിക്കുന്നത്.. നിയമലംഘകർക്കുള്ള ശിക്ഷകളിലും വൻ തോതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..
ഓരോ സായാഹ്നങ്ങളും ഇനി സുന്ദരമാക്കാം തന്റെ പ്രിയരോടൊത്ത്,ഈ ജാഗ്രതാ നിർദേശം ഉൾക്കൊണ്ടാൽ മാത്രം മതി