ദുബായ്: യുഎഇ-ദുബായ് ഭരണാധികാരിയുടെയും ഐക്യരാഷ്ട്രസഭയുടെയും പങ്കാളിത്തത്തോടെ ലോക ഗവൺമെന്റ് സമ്മിറ്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് “ആഗോള സഹകരണത്തിനുള്ള 75 മിനിറ്റ്” എന്ന തലക്കെട്ടിൽ ഉയർന്ന തലത്തിലുള്ള വെർച്വൽ പങ്കാളിത്തത്തോടെ ലോക ഗവൺമെന്റ് സമ്മിറ്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര സഹകരണം, ബഹുരാഷ്ട്രവാദം, സാർവത്രിക അഭിവൃദ്ധിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അത് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, ഡിജിറ്റൽ സഹകരണം, ആഗോള ഡിജിറ്റൽ കമ്മ്യൂണിറ്റികൾ, യുവാക്കളെയും ഭാവി നേതാക്കളെയും ശാക്തീകരിക്കുക, ഭാവിയിലെ വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുക്ക എന്നിവയാണ് പ്രധാന ചർച്ച വിഷയങ്ങൾ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും, മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
വികസനത്തിനും നല്ല ഭവിക്കുമുള്ള യുഎന്നിന്റെ പദ്ധതികൾക്കും ശ്രമങ്ങൾക്കും പിന്തുണക്കാൻ യുഎഇ പ്രതിജ്ഞാബരാണെന്നും ആഗോള അഭിവൃദ്ധിക്കായി അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കാൻ യുഎഇ ശ്രദ്ധാലുവാണെന്നും ഐക്യരാഷ്ട്രസഭയുടെ ശക്തമായ പിന്തുണക്കാരനാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.