ദുബായ് മാള്‍ ഓഫ് എമിറേറ്റ്സ്, മിര്‍ഡിഫ് സിറ്റി സെന്റര്‍, ദേര സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ കോവിഡ്-19 (പി.സി.ആര്) പരിശോധനക്ക് പ്രത്യേക സൗകര്യമൊരുക്കി. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെയാണ് ഇവിടെ പരിശോധിക്കുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യാത്രക്കും മറ്റ് മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കുമായാണ് മാളുകളില്‍ അടിയന്തിര കോവിഡ് പരിശോധനാ സംവിധാനം തയ്യാറാക്കിയിരിക്കുന്നത് അതുകൊണ്ട് പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇവിടേക്ക് പരിശോധനക്ക് എത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. 150 ദിര്‍ഹമാണ് ഫീസ്. ഫലം 24 മണിക്കൂറിനുള്ളില്‍ ലഭിക്കുകയും ചെയ്യും. രാവിലെ 11 മുതല്‍ വൈകീട്ട് ആറ് മണിവരെ എല്ലാ ദിവസവും പരിശോധനയുണ്ടാകും. താമസക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 800342 വിളിച്ച് ബുക്ക് ചെയ്യാം.