പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടം മനുഷ്യരെല്ലാം ഒരേ ഒരു കാര്യം മാത്രം സംസാരിക്കുന്നു പുതുതായി വന്ന വൈറസിനെ പറ്റി..അത് ലോകമാകെ ഒരു സാംക്രമിക രോഗമായി മാറിയിരിക്കുന്നു… കൊച്ചു കുട്ടികൾ വരെ അതിന് കീഴ്പ്പെട്ട് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ തളർന്നു പോകുകയാണ്.ചിലരൊക്കെ അകാലത്തിൽ പൊലിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു.ജനിച്ചുവീഴുന്നകുട്ടികളിൽ വരെ വൈറസിന് അടിമപ്പെട്ട് പോകുകയാണ്.
പോളിയോ വൈറസ്.ആയിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തെ തന്നെ ഒന്നടങ്കം തീരാദുഖത്തിലാഴ്ത്തിയ മഹാവ്യാധി.
എത്രയോ വർഷങ്ങൾ പിന്നിട്ടിട്ടും ആ ഭയാനകത ഇന്നും മാറിയിട്ടില്ലെന്നുതന്നെ പറയാം..അതിനുള്ള തെളിവാണ് ഒരു കുട്ടി ജനിച്ച് കഴിഞ്ഞാൽ 3മാസത്തിനും 18മാസത്തിനും ഇടയിലായ് പോളിയോ വൈറസുകൾക്കെതിരെയുള്ള വാക്സിനുകൾ കൃത്യമായ ഇടവേളകളിലായ് ഇഞ്ചക്ഷനുകളായും തുള്ളിമരുന്നുകളായും നൽകപ്പെടുന്നത്…. തുള്ളിമരുന്നുകൾ നൽകുന്നതിലൂടെ രക്തത്തിൽ ആന്റിബോഡികൾ ഉണ്ടാവുന്നു അത് വൈറസുകൾ ശരീരത്തിൽ എത്തിയാൽ തന്നെ നാഡീവ്യവസ്ഥയെ സൂക്ഷ്മമായി വെക്കാന് സഹായിക്കുന്നു… വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് നാഡീ വ്യവസ്ഥകളെ യായിരുന്നു കീഴ്പ്പെടുത്തി തളർച്ച വാതം ഉണ്ടാക്കിയിരുന്നത്…
1950കളിൽ വർഷം തോറും 6,00,000 വീതം ആളുകൾ ലോകമാകെ പോളിയോ ബാധിതർ ആയിമാറാൻ തുടങ്ങി… എല്ലാ ഇടങ്ങളിലും ഇതിനെതിരെയുള്ള വാക്സിൻ കണ്ടെത്താനായ് ശാസ്ത്രഞ്ജരെല്ലാം ഒന്നിച്ച് സംഘടിച്ചു പ്രവർത്തിച്ചു..1955 ജോനാസ് സാൽക് എന്ന ശാസ്ത്രജ്ഞൻ അതിൽ വിജയപ്രാപ്തനായി…പിൽകാലത്ത് അദ്ദേഹത്തോടുള്ള ആദരസൂചകമായി അവരുടെ പിറന്നാൾ ദിനം ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു… അന്നേ ദിനം എല്ലാ വർഷവും പലതരം ബോധവൽകരണ പരിപാടികളും നടത്തിവരുന്നു…
1980കളിൽ ലോക ആരോഗ്യ അസംബ്ലിയുടെ കീഴിൽ പോളിയോ വൈറസുകളെ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു…അതിന്റെയൊക്കെ ഫലമായ് 1988 മുതൽ രോഗികളുടെ എണ്ണത്തിൽ 99% കുറവ് വന്നതായി കാണാം…പലരാജ്യങ്ങളും സമ്പൂർണ്ണ പോളിയോ വിമുക്ത രാജ്യങ്ങളായി മാറിക്കൊണ്ടിരുന്നു…
2014ൽ ആണ് ഇന്ത്യ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങൾ പോളിയോയിൽ നിന്ന് മുക്തി നേടിയത്…എന്നാലും ചില രാജ്യങ്ങളിലായ് 2017വരെ 22കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്… അഫ്ഗാനിസ്ഥാൻ,പാക്കിസഥാൻ, നൈജീരിയ തുടങ്ങിയ മൂന്ന് രാജ്യങ്ങൾ പോളിയോയിൽ നിന്ന് മുക്തി നേടിയില്ല…പാക്കിസ്ഥാൻ ഒഴിച്ച് മറ്റ് രാജ്യങ്ങൾ പിൽകാലത്ത് വിജയം പ്രാപിച്ചു….
പാക്കിസ്ഥാനിൽ മാത്രം കഴിഞ്ഞവർഷം മാത്രം 147കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്… ഈ വർഷം അത് 77ൽ എത്തിയിരിക്കുന്നു…പല രാജ്യങ്ങളും അവർക്കുള്ള സഹായവുമായ് മുന്നോട്ട് വന്നിട്ടുണ്ട്… അതിലെല്ലാം മികച്ച ഒരു മാതൃകയായി മാറിയിരിക്കുന്നു യു.എ.ഇ….
2011മുതൽ അബുദാബി കിരീടാവകാശിയും യു.എ.ഇ.യുടെ ആർമിഫോഴ്സിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അവരുടെ നേതൃത്വത്തിൽ വൻ പ്രവർത്തനങ്ങാണ് പാക്കിസ്ഥാനിൽ കാണാൻ കഴിഞ്ഞത്..250മില്ല്യൺ ഡോളറാണ് അദ്ദേഹത്തിന്റെ കീഴിലായ് ചിലവഴിച്ചത്…
2014ൽ പാക്കിസ്ഥാനിലെ 86ദശലക്കം കുട്ടികളിലായ് 483ദശലക്ഷം പോളിയോ ഡോസുകളാണ് ഓരോ വീടുകളിലാണ് ചെന്ന് നൽകിയത്…യു.എ.ഇ._പാക്കിസ്ഥാൻ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ ആയ അബ്ദുല്ല ഖലീഫ അൽ ഖാഫി അവരുടെ കീഴിലായിരുന്നു പ്രവർത്തനങ്ങൾ ഒക്കെയും…
കഴിഞ്ഞ വർഷം അബുദാബിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അവരുടെ കീഴിലായി ആഗോള തലത്തിൽ പോളിയോ ഉന്മൂലനത്തിനായ് ഏകദേശം 2.6ബില്ല്യൺ ഡോളറാണ് ചിലവഴിച്ചത്….
ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റി അവർ മുന്നോട്ടു ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്….
എന്നാൽ ഈ വർഷം തുടക്കം തന്നെ സമാനമായ ഒരു വ്യാധി ഭൂമിയിൽ പരന്നിരിക്കുകയാണ്… അതിനെ തുരത്താനുള്ള ഒരുക്കം കൂട്ടുകയാണ് ലോകജനത.. അതിനിടയിലും തന്റെ പ്രവർത്തങ്ങളിൽ തെല്ലു വ്യത്യാസമില്ലാതെ പോളിയോ വാക്സിനുമായ് പാക്കിസ്ഥാനിൽ എത്തിയിരിക്കുന്നു യു.എ.ഇ….ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 16മില്ല്യൺ കുട്ടികളിലായ് 28മില്ല്യൺ വാക്സിനുകളാണ് അവർ നൽകിയത്…. ശരിക്കും ലോകമാകെ അത്ഭുതത്തോടെയാണ് ഇത് നോക്കികണ്ടത്… കാരണം കൊറോണ വൈറസ് ഒരു പേമാരിയായ് പെയ്തു കൊണ്ടിരിക്കുമ്പോഴും അതിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല…
ഇമറാത്തീകൾ അവർ ശരിക്കും മാനുഷികതയുടെ പ്രതീകങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്…..
പോളിയോ നിർമ്മാർജ്ജനത്തിന്റെ അവസാനഘട്ടം വരെ അതിന്റെ എല്ലാ കാര്യങ്ങളിലും മുമ്പന്തിയിൽ കാണും എന്നതിൽ ഒരു സംശയവുമില്ല….
ഈ ഒരു ആഴ്ച പോളിയോ ബോധവൽകരണങ്ങൾക്കായ് മാറ്റിവെച്ചിരിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്….
അദ്ദേഹത്തിന്റെ സ്വപ്നം പോലെ പോളിയോ വൈറസ് ഇനി ചരിത്രത്തിലെ ഏടുകളിൽ മാത്രം കാണാൻ കഴിയുന്ന ഒന്നായ് മാറട്ടെ.