ഷാർജ: ഒമ്പതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭം ചടങ്ങുകൾ വിജയദശമി ദിനമായ 26-നു തിങ്കളാഴ്ച രാവിലെ 6.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ ആരംഭിക്കും. വിദ്യാരംഭം ചടങ്ങിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യതന്ത്രി കെ. മഞ്ജുനാഥ അഡിഗ മുഖ്യകാർമികത്വം വഹിക്കും. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.
സംഗീതോത്സവം ഏഴാം ദിവസമായ വെള്ളിയാഴ്ച രാജേശ്വരി ശങ്കർ നവരാത്രികൃതി സമർപ്പണം നടത്തി. ആറാം ദിവസമായ 22-ന് വ്യാഴാഴ്ച വൈകുന്നേരം ശ്രീലക്ഷ്മി ആർ. നായർ പ്രതിഭ സംഗീതാർച്ചനയും ദേവേന്ദു ദിവാകരനും കൃഷ്ണേന്ദു ദിവാകരനും ചേർന്ന് വിദ്വാൻ സംഗീതാർച്ചനയും നടത്തി. തുടർന്ന് മങ്കൊമ്പ് രാജേഷ് നവരാത്രി കൃതി (കൃതി – സരോരുഹാസന ജായെ, രാഗം-പന്തുവരാളി) സമർപ്പണം നടത്തി. കാർത്തിക് മേനോൻ വയലിനിലും എൻ. ജെ. നന്ദഗോപാൽ മൃദംഗത്തിലും അകമ്പടിയേകി.