ഷാർജ: ഷാർജ എമിറേറ്റിലെ ചരിത്ര ചരിത്രപ്രസിദ്ധമായ കോട്ടകളിൽ 90 ശതമാനം കോട്ടകളുടെയും നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി അറിയിച്ചു. എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതി ൻറെ ഭാഗമായിട്ടാണിത്. ചരിത്രം അന്തിയുറങ്ങുന്ന ഒട്ടനവധി ചരിത്ര ഗോപുരങ്ങളാണ് ഇതിലുള്ളത്. ശത്രുക്കളെ നിരീക്ഷിച്ചു, പ്രതിരോധിച്ചും നിന്ന ചരിത്ര കെട്ടിടങ്ങൾ ആണിത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് ആണ് ചരിത്ര നിർമതികളുടെ മുഖംമിനുക്കുന്നത്. ഖൽബ് ഫോർട്ട്, അൽ തലാ ടവർ,, ബുദനിക്ക് ടവർ എന്നിവയുടെ നവീകരണമാണ് നിലവിൽ പൂർത്തീകരിച്ചത്. പരമ്പരാഗത നിർമാണ വസ്തുക്കൾ ഉപയോഗിച്ച് ഷാർഖിയൻ വാസ്തുകലകൾക്ക് ഒട്ടും വിള്ളലേൽകാതെയാണ് നിർമ്മാണം നടക്കുന്നത്. ചരിത്ര മന്ദിരങ്ങളുടെ ആധികാരികത നിലനിർത്താനും, സന്ദർശകരുടെ പ്രവേശനം സുഗമമാകാനും പദ്ധതി ലാക്ഷിമിട്ടുന്നു.