അബുദാബി: ഉപയോഗിച്ച മാസ്ക്ക് റോഡുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ അബുദാബി പോലീസ് നടപടി കർശനമാക്കുന്നു. വാഹനങ്ങളിൽനിന്ന് മാസ്ക് പുറത്തുപേക്ഷിച്ചാൽ 1000 ദിർഹം പിഴയും ആറ് ട്രാഫിക് പോയന്റുമാണ് ശിക്ഷ. ഇത്തരം നടപടികൾ ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പോലീസ് അറിയിച്ചു.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനങ്ങളിൽ ഒന്നിലധികം പേർ സഞ്ചരിക്കുമ്പോഴും മാസ്ക് നിർബന്ധമാണ്. ചിലർക്ക് ഉപയോഗശേഷം മാസ്കും കൈയുറകളും വാഹനങ്ങളിൽനിന്ന് പുറത്തുപേക്ഷിക്കുന്ന മോശം ശീലമുണ്ട്. ഇത് നല്ലാസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും പോലീസ് അറിയിച്ചു.