ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ഈ ഭൂമിയിൽ ആരും തന്നെ ഉണ്ടാവില്ല…. അത് പലരുചികളിലുള്ളതായെങ്കിലോ? പിന്നെ ഒന്നും പറയേണ്ട… അല്ലേ..
അത്തരത്തിലുള്ള നമ്മുക്കായ് വീണ്ടും വിഭവങ്ങളുടെ വൻ ശേഖരവുമായ് വാതിൽ തുറന്നിട്ടിരിക്കുകയാണ് ലുലു ഹൈപ്പർ മാർക്കറ്റ്… നിങ്ങളുടെ അടുത്തുള്ള ലുലു ഔട്ട്ലെറ്റുകൾ സന്ദർശിക്കൂ, വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ ഒരേയിടത്ത് ആവിപരത്തി കൊണ്ടിരിപ്പാണ്.
ഈ വർഷം ഫെബ്രുവരി മാസത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടത്തിയ പത്തുദിന ഫുഡ് ഫെസ്റ്റ് വൻ ജനപ്രീതിനേടിയിരുന്നു… പലതരം രാജ്യങ്ങളുടേയും രുചിക്കൂട്ടുകൾ ആസ്വദിക്കാൻ മാത്രമല്ല അതിന്റെ പാചകം കൺമുന്നിൽ നേരിട്ട് കണ്ടറിയാനുള്ള അവസരവും ഒരുക്കിയിരുന്നു….
ഇതാ വീണ്ടും ഒക്ടോബർ 21 മുതൽ നവംബർ 10 വരെ ദുബായ്, ഫുജൈറ, റാക്,ടിബ്ബ എന്നിവിടങ്ങളിലെ ലുലു ഔട്ട്ലെറ്റുകൾ സന്ദർശിക്കൂ ആസ്വദിക്കാം ലോകത്തിന്റെ തനതായ രുചികൾ…
ചിലരിൽ വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ തയ്യാറാക്കുന്നതിൽ താൽപ്പര്യങ്ങൾ കണ്ടുവരാറുണ്ട്.. അവരിലും ഈ ഫുഡ് ഫെസ്റ്റ് നല്ലൊരു അവസരം തന്നെയാണ് തുറന്നിരിക്കുന്നത്… നിങ്ങളുടെ കൈകളിൽ വിരിയുന്ന മാന്ത്രികത ലോകരുടെ മുന്നിൽ എത്തിക്കാനുള്ള ഒരേയൊരു അവസരം കൂടിയാണിത്… എന്നാൽ കോവിഡ് 19 എന്ന മഹാമാരി സമ്മാനിച്ച സാമൂഹിക അകലം പാലിക്കുക എന്ന പുതിയ നിയമാടിസ്ഥാനത്തിൽ അവിടെ വന്ന് നേരിട്ട് ഉണ്ടാക്കാനുള്ള പരിമിതികൾ ഉണ്ട്… എന്നാൽ അതിനൊരു പരിഹാരവുമായ് തന്നെയാണ് ലുലു ഗ്രൂപ്പ് എത്തിയിരിക്കുന്നത്… നിങ്ങൾ പാചകം ചെയ്യുന്ന വീഡിയോ, അതുമല്ലെങ്കിൽ നിങ്ങളുടെ രുചിക്കൂട്ടുകൾ എഴുതിയോ ലുലുവിന്റെ വെബ്സൈറ്റിൽ കൂടി അറിയിക്കാവുന്നതാണ്.. മികച്ച പാചകകൂട്ടുകൾക്ക് മികച്ച സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്….
ലോകത്തിലെ രുചിവൈഭവങ്ങൾ അറിയാൻ മാത്രമല്ല അത് തന്റെ കുടുംബത്തിലും സുഹൃത്തുകളിലും പകർന്നുനൽകാനുള്ളതുമായ സാഹചര്യം ഒരുക്കിയിട്ടുണ്ട്.അതിനായ് രുചിക്കൂട്ടുകളും പാചകക്കുറിപ്പും അടങ്ങിയ ഈസി കുക്ക് പാക്കുകൾ ലഭ്യമാണ്…. അങ്ങനെ വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ നിങ്ങളുടെ ഇടങ്ങളിൽ ഉണ്ടാക്കിയെടുക്കാനുള്ള ഒരു സുവർണാവസരം കൂടിയാണിത്….. ഓരോ ദിനത്തിലും ഓരോ രുചികൾക്കായ് സ്പെഷൽ ഡേ കളും ഉണ്ട്.. ഇന്ന് ബിരിയാണി സ്പെഷൽ ആണെങ്കിൽ നാളെ സ്വീറ്റ് ഡേ ആണ് മറ്റന്നാൾ അത് കേക്ക് ഫെസ്റ്റായി മാറുകയും ചെയ്യും….
വിവിധതരം ഭക്ഷണങ്ങൾ രുചിച്ചറിയുക മാത്രമല്ല അത് പഠിച്ചെടുക്കാനുമുള്ളഈ സുവർണാവസരം വെറുതേ കളയണോ?….