കോവിഡ്_19 പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദിനം പ്രതി പലതവണകളായ് നമ്മൾ കേൾക്കാനിടയുളള ഒരു വാക്കാണ് ആരോഗ്യരായിരിക്കുക, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക, എന്നത്. ഇതിന്റെ ബോധവൽക്കരണത്തിനായി പലതരം പോസ്റ്റുകൾ ആരോഗ്യ പ്രവർത്തകരുടേയും മറ്റുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്… അപ്പോഴൊന്നും നമ്മൾ അതിനെയൊക്കെ ശ്രദ്ധ കൊള്ളുന്നുമില്ല.ഏതായാലും നാടാകെ പരന്ന വ്യാധിയേയും കാത്തിരിപ്പാണ് ഓരോരുത്തരും.. അതിനിടയിൽ വന്ന ഒരു വാർത്തയായിരുന്നു ആരോഗ്യരായി ഇരിക്കുന്ന ഒരാളിൽ വൈറസിന് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്നത്..ശരീരത്തിൽ വന്നു പോവുന്നത് പോലും അറിയില്ല.. അപ്പോഴാണ് ചിലരെങ്കിലും ചിന്തിക്കാൻ തുടങ്ങി എന്താണ് ഈ ആരോഗ്യം നിലനിർത്തുകയെന്നാൽ? അതിനായ് എന്തൊക്കെയാണ് ചെയ്യേണ്ടിയിരിക്കുന്നത്? ഇത്തരം നൂറ് ചിന്തകൾ ഉടലെടുക്കുകയായി പിന്നീടങ്ങോട്ട്.
തന്റെ ശാരീരികപ്രവർത്തനങ്ങളൊക്കെയും ഒരുതരത്തിലുള്ള ബുദ്ധിമുട്ട് കൂടാതെ സ്വയം ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു ആരോഗ്യവാനാണെന്ന് കരുതാം..പലതരം രോഗങ്ങൾ നമ്മെ പിടിപ്പെട്ടേക്കാം… അതിനെയൊക്കെ തരണം ചെയ്യാനുള്ള പ്രധിരോധ ശേഷി നമ്മിലുണ്ടെങ്കിൽ നമ്മൾ ആരോഗ്യവാനാണെന്ന് പറയാം..ഇതിനൊക്കെ പുറമെ ചെറുതും വലുതുമായ ഏത് സാഹചര്യങ്ങളും തരണം ചെയ്യാനുള്ള മാനസികാരോഗ്യം നിങ്ങളിലുണ്ടോ എന്ന് തിരിച്ചറിയുക.. ഉണ്ട് എന്നാണെങ്കിൽ ആ വ്യക്തി പൂർണ്ണ ആരോഗ്യവാനായി കണക്കാക്കാം…
വ്യായാമം, പോഷകങ്ങളടങ്ങിയ സമീകൃതാഹാരം, മതിയായ വിശ്രമം ഇവയിലൊക്കെ നല്ല ശ്രദ്ധ ചെലുത്തിയാൽ നമ്മളിൽ പൂർണ്ണ ആരോഗ്യം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്…
ഇതിൽ വ്യായാമം എന്നത് വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്… നിത്യേനയുളള വ്യായാമം അത് നിങ്ങളുടെ ശരീരത്തിൽ പ്രകടമാക്കുന്ന കാര്യക്ഷമത ചില്ലറയൊന്നുമല്ല..അത് നിങ്ങളെ ജീവിതത്തിൽ ഒരു പാട് ദൂരം മുന്നോട്ട് നയിക്കാൻ ഇടയായേക്കാം.
ഈ ലോകത്ത് ചിലരൊക്കെ ഈ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി പോരുന്നവരാണ്. വ്യായാമം എന്നത് തന്റെ ജീവിതഭാഗം ആക്കി മാറ്റിയവരാണ്. ചിലയിടങ്ങളിലൊക്കെ ബോധവൽക്കരണത്തിനായി പലതരം പ്രവർത്തനങ്ങളും നടത്തി വരാറുണ്ട്..
അതിൽ ലോകത്തിൽ തന്നെ മാതൃക കാട്ടിത്തരികയാണ് യു.എ.ഇ.
തന്റെ രാജ്യത്തെ ശാരീരിക ക്ഷമതയിൽ ലോകത്ത് തന്നെ മുൻപന്തിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ് ദുബൈ ഭാവി ഭരണാധികാരിയായ ഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുo… ജനങ്ങ ളുടെ പ്രിയ ഫസാ.
ഒക്ടോബർ 30 മുതൽ തുടങ്ങി നവംബർ 28 വരെ 30 ദിവസത്തേക്ക് 30 മിനുട്ടെങ്കിലും വ്യായാമത്തിനായി ചില വിടാം എന്നാണ് അദ്ദേഹം പറയുന്നത് … അതിലേക്കായ് പല പല പരിപാടികളും തയ്യാറാക്കിയിരിക്കുകയാണ്… ഈ പകർച്ചവ്യാധി പടർന്നു പന്തലിക്കുന്ന അവസ്ഥയിലും ഇതൊക്കെ ചെയ്യുക എന്നത് വളരെ വെല്ലുവിളികൾ തീർത്തേക്കാവുന്ന ഒന്നു തന്നെയാണ്..
അതിനൊക്കെയും കൃത്യമായ ഉപായങ്ങൾ കണ്ടെത്തി തന്നെയാണ് അവർ മുന്നോട്ടു ചുവടുവെച്ചുകൊണ്ടിരിക്കുന്നത്.. വ്യായാമങ്ങളിൽ ഏറ്റവും അധികം ഫലപ്രദവും പ്രചാരണത്തിലുള്ളതുമായ എല്ലാ കാര്യങ്ങളും ചെയ്യാനായ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്.അതിൽ ചിലതൊക്കെ നോക്കിയിലോ…
1_നടത്തം.. ദിനംപ്രതി ഒരു മണിക്കൂർ, അതുമല്ലെങ്കിൽ അരമണിക്കൂറെങ്കിലുംനടക്കുക,ചെറുതായുള്ള ഒരു ഓട്ടം എന്നത് വ്യായാമങ്ങളിൽ വെച്ച് ഏറ്റവും പ്രയാസം കുറഞ്ഞതും എന്നാൽ ഏറ്റവും കൂടുതൽ ഫലപ്രദവുമായതാണ്…ഇത് തന്നെയാണ് നല്ലൊരു നാളേക്കായ് ആദ്യത്തെ ചുവടുവെപ്പായ് 30ഒക്ടോബർ വെള്ളിയാഴ്ച ദിവസത്തിൽ ഒരുക്കിയിട്ടുള്ളതും..40രാജ്യങ്ങളിൽ നിന്നുമായി 400ഓളം വരുന്ന ആൾക്കൂട്ടത്തെയാണ് കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഓട്ടമത്സരത്തിന് തയ്യാറാക്കിയിരിക്കുന്നത്.ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ [DIFC]യുടെ മുന്നിലാണ് മത്സരം ആരംഭിക്കുന്നതും അവസാനിക്കുന്നതും.മൂന്ന് കാറ്റഗറിയിലായി ഓടാനാണ് തീരുമാനിച്ചിരിക്കുന്നത്.. ദുബൈയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ചു വ്യായാമം ചെയ്യാനുള്ള പാതയാണ് ഒരുക്കിയിട്ടുള്ളത്.. ലോകത്തിൽ ഏറ്റവും വലിയ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള നടത്തം അതൊരു പുതിയ അനുഭവം തന്നെയായിരിക്കും…
2_നീന്തൽ… എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല ഇതെന്ന് അറിയാം എങ്കിലും വ്യായാമം മുറകളിൽ ഏറ്റവും ഫലപ്രദമാണ് ഇതും… മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യത്തെ അക്വാചലഞ്ചുമായാണ് ജുമൈറാ ബീച്ചിലെ അക്വാഫൺ വാട്ടർ പാർക്കിൽ വെച്ച് നീന്തൽ മത്സരത്തിന് ആഹ്വാനം കുറിച്ചിരിക്കുന്നത്.18നും 65നും ഇടയിലുള്ള 150ഓളം പേരാണ് ഇതിനായ് അണിനിരക്കുന്നത്.. ഫിറ്റ്നസ് ചാലഞ്ചിന്റെ രണ്ടാം ദിവസമായ 31നാണ് ദുബൈ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ശാരീരിക ക്ഷമതയിൽ ലോക മാതൃകയാവാനായ് ദുബായ്.