മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇതോടെ സോഷ്യല്‍ മീഡിയ സ്തംഭിച്ചു.
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവയും പ്രവര്‍ത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.
അതെ സമയം instagramdown,facebookdown എന്നീ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍ഡിങ്ങായി.